NEWS
കോവിഡ് നോഡല്‍ ഓഫീസര്‍മാര്‍ രാജിവെച്ചു
തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി മെഡിക്കല്‍ കോളേജുകളിലെ കോവിഡ് നോഡല്‍ ഓഫീസര്‍മാര്‍ രാജിവെച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് നോഡല്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചത്.
കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നോഡല്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തത്. നടപടിയില്‍ പ്രതിഷേധിച്ച് മറ്റ് ഡോക്ടര്‍മാരും മറ്റ് മെഡിക്കല്‍ കോളേജുകളിലേയും നോഡല്‍ ഓഫീസര്‍മാരുടെ ചുമതലയില്‍ നിന്ന് ഒഴിയുകയാണ്.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ തന്നെ കോവിഡ് നോഡല്‍ ഓഫീസര്‍മാരുടെ ചുമതല ഒഴിയുമെന്ന് കേരള ഗവ. മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന് അറിയിച്ചിരുന്നു