വിജയ് ബാബു വിഷയം ചര്‍ച്ച ചെയ്യാൻ അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം നാളെ ചേരും. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെതിരെ നടപടി ഉണ്ടായേക്കും.
താരസംഘടന അമ്മയുടെ എക്‌സിക്യുട്ടീവ് അംഗമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിലാണ് സംഘടനാ നേതൃത്വം.
അതേസമയം വിജയ് ബാബു നാട്ടിലെത്തിയാലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റിന് തടസ്സമല്ലെന്നും കമ്മീഷണര്‍ പറഞ്ഞു.വിജയ് ബാബുവിനെതിരെ സോഷ്യല്‍ മീഡിയയിലൂടെയുള്ള ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും കമ്മീഷണര്‍ നാഗരാജു വ്യക്തമാക്കി.
ലൈംഗിക പീഡന പരാതിയില്‍ പോലീസ് കേസെടുത്തതിനെത്തുടര്‍ന്ന് വിദേശത്തേക്ക് കടന്ന നടന്‍ വിജയ് ബാബുവിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് പൊലീസ് അറിയിച്ചു.