NEWS

ഓട്ടോക്കാരൻ നികുതിവകുപ്പിനു വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിച്ചത് 11 കോടി; അറസ്റ്റിൽ 

തൊടുപുഴ: 2015 മുതൽ മുട്ടത്ത് ഓട്ടോ ഓടിച്ചു നടന്ന മുട്ടം എള്ളുംപുറം അരീപ്പാക്കല്‍
 സിബി തോമസിന് ഇപ്പോള്‍ കോടികളുടെ ആസ്തിയാണുള്ളത്.കഴിഞ്ഞ വര്‍ഷം 11 കോടിയാണ് ഇയാള്‍ നികുതിവകുപ്പിനു വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിച്ചത്.സംഭവത്തിൽ കുളമാവ് സിഐ സുനില്‍ തോമസിന്‍റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
  തൊടുപുഴ മേഖലയില്‍നിന്നു ലഭിച്ച നാലു പരാതികളിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.അറസ്റ്റിലായ പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.വീട്ടമ്മമാര്‍ ഉള്‍പ്പെടെ നിരവധിയാളുകളെ കൃത്രിമ രേഖകള്‍ ചമച്ച് ഇയാൾ കടക്കെണിയിലാക്കിയിരുന്നതായാണ് വിവരം.
തൊടുപുഴയിലെ അരീപ്ലാക്കല്‍ ഫൈനാന്‍സ് എന്ന പണമിടപാട് സ്ഥാപനത്തിന്‍റെ മറവിലാണ് ഇയാള്‍ സാന്പത്തിക തട്ടിപ്പുകള്‍ നടത്തിയിരുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളില്‍നിന്നും ഒപ്പിട്ട ചെക്കുകളും മുദ്രപ്പത്രങ്ങളും ഉള്‍പ്പെടെയുള്ള രേഖകള്‍ ഈടായി വാങ്ങിയ ശേഷമാണ് ഇയാള്‍ പണം നല്‍കിയിരുന്നത്.പ്രോമിസറി നോട്ടെന്ന പേരിലുള്ള അപേക്ഷകളില്‍ ഇയാള്‍ ഒപ്പിട്ടു വാങ്ങിയ ശേഷം ഇതില്‍ കൂടിയ തുകയും മറ്റും എഴുതിചേര്‍ക്കുകയായിരുന്നു.

Back to top button
error: