കണ്ണിലെ ചുവപ്പുനിറം, കണ്ണിൽനിന്ന് വെള്ളം ചാടൽ, കണ്ണുകളിൽ അമിതമായി ചീപോള അടിയൽ, പ്രകാശം നോക്കാൻ ബുദ്ധിമുട്ട്, രാവിലെ കണ്ണുതുറക്കാൻ ബുദ്ധിമുട്ട്, ചെവിയുടെ മുന്നിൽ ഭാഗത്ത് കഴലവീക്കം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ചിലർക്ക് കൺപോളകൾക്കും കണ്ണിനു ചുറ്റും നീരുവെക്കുകയും ചെയ്യുന്നു. അപൂർവം ചിലരിൽ നേത്രപടലത്തെ ഈ അസുഖം ബാധിക്കാറുണ്ട്. ചെങ്കണ്ണ് പൂർണമായും മാറാൻ സാധാരണ രണ്ടാഴ്ച സമയമെടുക്കും.
ഇതേക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ചില തെറ്റിധാരണകള്‍ നിലനില്‍ക്കുന്നുണ്ട്.രോഗം ബാധിച്ച കണ്ണിലേക്ക് നോക്കിയാല്‍ നോക്കുന്ന വ്യക്തിയിലേക്ക് രോഗം പകരുമെന്നതാണ് ഇതിലൊന്ന്. എന്നാല്‍, രോഗം ബാധിച്ച കണ്ണുകളിലേക്ക് നോക്കുന്നതുകൊണ്ട് ഒരിക്കലും ഈ രോഗം പകരില്ല.രോഗത്തിന് കാരണമാവുന്ന അണുക്കള്‍ കണ്ണില്‍നിന്ന് രോഗിയുടെ കൈകള്‍, കണ്ണട, തൂവാല തുടങ്ങിയവ വഴി പുറത്തത്തെുകയും ഈ രോഗാണുക്കള്‍ ഏതെങ്കിലും വിധേന മറ്റൊരു വ്യക്തിയുടെ കണ്ണുകളില്‍ എത്തിച്ചേരുകയും ചെയ്താല്‍ മാത്രമേ രോഗം പകരുകയുള്ളു.
എങ്കിലും എളുപ്പത്തില്‍ പടര്‍ന്നുപിടിക്കുന്ന രോഗമായതിനാല്‍ വീട്ടില്‍ ഒരംഗത്തിന് വന്നാല്‍ അത് എല്ലാവരെയും ബാധിക്കാന്‍ സാധ്യതയുണ്ട്.രോഗം ബാധിച്ചവരുമായി അടുത്തിടപഴകുന്നതിലൂടെയും രോഗികളുടെ സ്പര്ശനമേറ്റ വസ്തുക്കള്‍ വഴിയുമാണ് ഇങ്ങനെ രോഗം പകരുന്നത്.രോഗി ഉപയോഗിച്ച ടവല്‍, കണ്ണട, കമ്പ്യൂട്ടര്‍ മൗസ്, ആഹാരം കഴിക്കുന്ന പാത്രങ്ങള്‍, വാഷ്ബേസിനിലെ ടാപ്പ്, സോപ്പ്, കുളിമുറിയില്‍ ഉപയോഗിക്കുന്ന തോര്‍ത്തുമുണ്ട്, ടെലിവിഷന്‍ റിമോട്ട്, പുസ്തകം, പേന തുടങ്ങിയവയിലൂടെ രോഗാണു അടുത്ത വ്യക്തിയുടെ കൈകളിലേക്കും തുടര്‍ന്ന് കണ്ണുകളിലേക്കും പടരുന്നു.
രോഗം പിടിപെട്ടാല്‍ കണ്ണുകള്‍ ചൊറിയുകയും കണ്ണില്‍ കരടുപോയപോലെ തോന്നുകയും ചെയ്യുമെങ്കിലും കണ്ണുകള്‍ തിരുമ്മരുത്. ഇങ്ങനെ ചെയ്യുമ്പോള്‍ പഴുപ്പ് ബാധിച്ച നേത്രപടലത്തിന് പോറലേല്‍ക്കുകയും കണ്ണുകള്‍ കൂടുതല്‍ ചുവക്കുകയും ചെയ്യും.
രാവിലെ ഉറക്കമെഴുന്നേല്ക്കുമ്പോള് പീളകെട്ടി കണ്പോളകള് ഒട്ടിപ്പിടിച്ച നിലയിലാണെങ്കില്‍ ബലംപ്രയോഗിച്ച് വലിച്ചുതുറക്കാന്‍ ശ്രമിക്കരുത്.ശുദ്ധജലം ഉപയോഗിച്ച് കണ്ണുകള്‍ കഴുകുകയോ വൃത്തിയുള്ള പഞ്ഞിയോ തുണിയുടെ കഷണമോ നനച്ച് കണ്ണുകള്‍ക്ക് മുകളില്‍ കുറച്ചുനേരം വെക്കുകയും പീള കുതിര്‍ന്നശേഷം കണ്ണുകള്‍ പതുക്കെ തുറക്കുകയും വേണം.കണ്ണുകള്‍ ഇടക്കിടെ തണുത്ത ശുദ്ധജലത്തില്‍ കഴുകുന്നത് രോഗാണുക്കള്‍ പെരുകുന്നത് തടയാന്‍ സഹായിക്കുകയും അസ്വസ്ഥതകള്‍ കുറക്കുകയും ചെയ്യും.രോഗബാധയുള്ളവര്‍ക്ക് വെളിച്ചത്തിലേക്ക് നോക്കാന്‍ പ്രയാസമാണെങ്കില്‍ കറുത്ത കണ്ണട ഉപയോഗിക്കാവുന്നതാണ്.
രോഗം ബാധിച്ചാല്‍ കണ്ണിന് പരിപൂര്‍ണ വിശ്രമം ആവശ്യമാണ്.വായന പൂര്‍ണമായി ഒഴിവാക്കുകയും കമ്പ്യൂട്ടര്‍ ഉപയോഗവും ടി.വി കാണലും ഉപേക്ഷിക്കുകയും വേണം.വെയില് കൊള്ളുന്നതും അടുപ്പില്‍നിന്നും മറ്റുമുള്ള ചൂടേല്‍ക്കുന്നതും ഒഴിവാക്കണം.ഹോമിയോപ്പതിയിലും ആയുര്‍വേദത്തിലും അലോപ്പതിയിലും ചെങ്കണ്ണിന് ചികിത്സകള്‍ ലഭ്യമാണ്.