KeralaNEWS

കോഴിക്കോട്-തിരുവനന്തപുരം റൂട്ടിൽ കെഎസ്‌ആര്‍ടിസിയുടെ സൂപ്പര്‍ക്ലാസ് ബൈപാസ് റൈഡര്‍ 

കോഴിക്കോട് -തിരുവനന്തപുരം റൂട്ടില്‍ ബൈപാസ് പാതകള്‍ പരമാവധി പ്രയോജനപ്പെടുത്തി കെഎസ്ആർടിസിയുടെ ഡീലക്സ്, സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ ആരംഭിക്കുന്നു.ഫെബ്രുവരി രണ്ടാംവാരത്തോടെയാണ് സർവീസുകൾ ആരംഭിക്കുന്നത്.നിലവിലെ സൂപ്പര്‍ക്ലാസ് സര്‍വീസ് ബൈപാസ് റൈഡര്‍ സര്‍വീസായി പുനഃക്രമീകരിച്ചാണ് ഇത്.ഇതോടെ കോഴിക്കോട്-തിരുവനന്തപുരം റൂട്ടിലെ യാത്രാസമയം രണ്ടുമണിക്കൂറിലധികം കുറയുമെന്നാണു പ്രതീക്ഷ.

 

ട്രെയിന്‍യാത്ര പോലെ സമയകൃത്യത പാലിച്ച്‌ കോട്ടയം വഴിയും എറണാകുളം വഴിയും ഒരു മണിക്കൂര്‍ ഇടവിട്ടാകും ബൈപ്പാസ് റൈഡര്‍ സര്‍വീസ് നടത്തുക. നിലവില്‍ തിരക്കേറിയ റോഡുകളിലും പ്രധാന പട്ടണങ്ങളിലും ദീര്‍ഘദൂര സര്‍വീസുകള്‍ക്കുണ്ടാകുന്ന സമയ, ഇന്ധനനഷ്ടം ബൈപ്പാസ് പാതകള്‍ ഉപയോഗിക്കുന്നതിലൂടെ പരമാവധി ഒഴിവാക്കാനാകും എന്നാണ് കരുതുന്നത്. റൈഡര്‍ സര്‍വീസുകള്‍ക്കായി ബൈപാസുകളില്‍ മുഴുവന്‍ സമയ ഫീഡര്‍ സ്റ്റേഷനുകളും സ്ഥാപിക്കും.

Back to top button
error: