ന്യൂഡല്‍ഹി: മീഡിയവണിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എംപിമാരുടെ സംഘം കേന്ദ്ര വാര്‍ത്ത വിതരണപ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനെ കണ്ട് നിവേദനം സമര്‍പ്പിച്ചു.
മീഡിയവണ്‍ വിലക്കിയത് കേന്ദ്രത്തിന്റെ ഏകപക്ഷീയ നടപടിയാണെന്ന് എംപിമാര്‍ കുറ്റപ്പെടുത്തി.വിലക്ക് പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രി നേരിട്ടിടപെടണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.