ഡല്‍ഹി: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന റെയില്‍വേ ജീവനക്കാർക്ക് റെയില്‍വേ ജോലി ലഭിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിടേണ്ടിവരുമെന്ന് റെയില്‍വേ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
“റെയില്‍വേ ജോലിക്കാർ/ ജോലിക്ക് ആഗ്രഹിക്കുന്നവര്‍ തീവണ്ടിപ്പാതകള്‍ തടസ്സപ്പെടുത്തുക/ റെയില്‍വേയുടെ സ്വത്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തുക/ നശീകരണ / നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക/ യാത്രക്കാരോട് അപമര്യാദയായി പെരുമാറുക/മദ്യ-മയക്കുമരുന്ന്-നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ കടത്ത്/തീവണ്ടികളിലെ പുകവലി തുടങ്ങി അച്ചടക്കരാഹിത്യത്തിന്റെ പ്രവര്‍ത്തനങ്ങൾ നടത്തുന്നവരെ റെയില്‍വേ/സര്‍ക്കാര്‍ ജോലികള്‍ക്ക് അനുയോജ്യരാക്കുകയില്ലെന്ന് അറിയിപ്പില്‍ പറയുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങളുടെ വീഡിയോകള്‍ പ്രത്യേക ഏജന്‍സികളുടെ സഹായത്തോടെ പരിശോധിക്കുകയും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാർ/ ഉദ്യോഗാര്‍ത്ഥികള്‍ പോലീസ് നടപടികള്‍ നേരിടേണ്ടി വരികയും റെയില്‍വേ ജോലി ലഭിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കിനും ബാധ്യസ്ഥരായിരിക്കും എന്നും അറിയിപ്പിൽ പറയുന്നു.
റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ (ആര്‍ആര്‍ബി) സത്യസന്ധതയുടെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ന്യായമായതും സുതാര്യവുമായ റിക്രൂട്ട്‌മെന്റ് പ്രക്രിയ നടത്താന്‍ പ്രതിജ്ഞാബദ്ധരാണെന്നും അറിയിപ്പില്‍ പരാമര്‍ശിക്കുന്നു.