കെഎസ് ഇ ബിയുടെ ഫിലമെന്റ് രഹിത പദ്ധതിയുടെ ഭാഗമായുള്ള എൽ ഇ ഡി ബൾബുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് ഇപ്പോൾ അതത് സെക്ഷൻ ഓഫീസുകളിൽ നിന്ന് അവ നേരിട്ട് വാങ്ങാവുന്നതാണെന്ന് കെഎസ്ഇബി അറിയിക്കുന്നു.
ഇത്തരത്തിൽ
ബൾബുകൾ സ്വീകരിക്കേണ്ട അവസാന തീയതി 2022 ജനുവരി 7 ആണെന്നും ഈ തീയതിക്കുശേഷവും ബൾബ് സ്വീകരിക്കാത്തവരുടെ രജിസ്ട്രേഷൻ ക്യാൻസലാകുന്നതായിരിക്കുമെന്നും അറിയിപ്പിലുണ്ട്.