KeralaNEWS

സംസ്ഥാനത്തുടനീളം ഇ-ഓട്ടോകള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വിപുലമായ ശൃംഖല

 

സംസ്ഥാനത്ത് ഇ-ഓട്ടോകള്‍ക്കായി 1140 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ വൈദ്യുതി, ഗതാഗത വകുപ്പ് മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി. ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലും 5 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷന്‍ വീതവും കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന നിയോജക മണ്ഡലങ്ങളില്‍ 15 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷനുകൾ വീതവും സ്ഥാപിക്കാനാണ് തീരുമാനമായത്.

Signature-ad

ഇതിനു പുറമേ, സ്വകാര്യ സംരംഭകര്‍ക്ക് വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് ഗതാഗത വകുപ്പ് നല്‍കുന്ന 25% സബ്സിഡി ലഭ്യമാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി ആയി അനര്‍ട്ടിനെ നിയമിക്കാന്‍ തീരുമാനിച്ചു. കെ എസ് ഇ ബിയുടെ 26 വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഫെബ്രുവരി 2022 – ല്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.

Back to top button
error: