KeralaLead NewsNEWS

റഷ്യയിൽ നിന്ന് കേരളത്തിലെത്തിയ ഒരാൾക്ക് കൂടി കൊവിഡ്; സാമ്പിള്‍ ജനിതക പരിശോധന നടത്തുന്നു

റഷ്യയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നവംബര്‍ 29നാണ് ഇയാള്‍ കേരളത്തിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു . ഇയാളുടെ കുടുംബത്തിലെ മറ്റു 2 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തില്‍ ആയിരുന്നു

ഇതേ സംഘത്തിലെ ഒരാളുടെ സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് . 30 അംഗ സംഘത്തില്‍ കൊച്ചി വിമാത്താവളത്തില്‍ ഇറങ്ങിയവരെ പരിശോധിച്ചു നിരീക്ഷണത്തില്‍ ആക്കുന്നതില്‍ വീഴ്ച ഉണ്ടായിരുന്നു.

Signature-ad

അതേസമയം, നവംബര്‍ 29ന് റഷ്യയില്‍ നിന്നെത്തിയവരില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥീരീകരിച്ചിട്ടും കൂടെ യാത്ര ചെയ്തവരെ പൂര്‍ണമായും നിരീക്ഷണത്തിലാക്കുന്നത് വൈകി. സംഘത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വിമാനമിറങ്ങിയ എറണാകുളത്താണ് പലരും പരിശോധന പോലുമില്ലാതെ കടന്നുപോയത്. ഇക്കാര്യത്തില്‍ യാത്രാസംഘത്തില്‍ ഒപ്പമുണ്ടായിരുന്നയാള്‍ തന്നെ പരാതി നല്‍കിയെങ്കിലും ഇടപെടലുണ്ടായില്ല. കോവിഡ് പോസിറ്റിവായ ആളുടെ സാംപിള്‍ ശനിയാഴ്ച മാത്രമാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്.

Back to top button
error: