IndiaLead NewsNEWS

വിദേശത്ത് നിന്ന് എത്തിയ 2 പേര്‍ക്ക് കോവിഡ്-19; തമിഴ്‌നാട്ടില്‍ അതീവജാഗ്രത

ചെന്നൈ: വിദേശത്ത് നിന്ന് എത്തിയ 2 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ അതീവജാഗ്രത. സിംഗപ്പൂരില്‍നിന്ന് എത്തിയ തിരുച്ചിറപ്പള്ളി സ്വദേശിയായ 56 വയസ്സുകാരനും യുകെയില്‍ നിന്നെത്തിയ 10 വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇവരെ കിങ്സ് ഇന്‍സ്റ്റ്യൂട്ടിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. വൈറസിന്റെ ഒമിക്രോണ്‍ വകഭേദമാണോ ഇവരെ ബാധിച്ചതെന്നു പരിശോധിക്കും. ഇവര്‍ക്കൊപ്പം യാത്ര ചെയ്തവരുടെയും പത്തുവയസ്സുകാരന്റെ ബന്ധുക്കളുടെയും സ്രവ സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു.

Back to top button
error: