പത്തനംതിട്ട: സമൂഹ മാധ്യമങ്ങള്‍ വഴി പാര്‍ട്ടി പ്രവര്‍ത്തകയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടാം പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിനെ പുറത്താക്കി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. തിരുവല്ല നോര്‍ത്ത് ഏരിയ യൂണിറ്റ് സെക്രട്ടറി നാസറിനെയാണ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിച്ചത്.
ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റിലാണ് തീരുമാനം.വീഡിയോ ചിത്രീകരിച്ചതും പ്രചരിപ്പിച്ചതും നാസറാണെന്ന നിഗമനത്തിലാണ് പാര്‍ട്ടി നേതൃത്വം. ബ്രാഞ്ച് സെക്രട്ടറിയെ ബോധപൂര്‍വം പ്രതി ചേര്‍ത്തതാണെന്നും നേതൃത്വം കരുതുന്നു. ഇതിനെ തുടര്‍ന്നാണ് നാസറിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. അതേസമയം, കേസിലെ ഒന്നാം പ്രതി ബ്രാഞ്ച് സെക്രട്ടറി സജിമോനെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ടില്ല.