Breaking NewsIndiaKeralaLead NewsNEWSNewsthen Specialpolitics

ഈ ഫോട്ടോയില്‍ കാണുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യുവാവിനെ കണ്ടവരുണ്ടോ; മുങ്ങിയ രാഹുലിനെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസിറക്കി പോലീസ്; രാഹുലിനെ പിടികൂടാന്‍ നാടൊട്ടുക്ക് തിരച്ചില്‍; അന്വേഷണം ഊര്‍ജിതമാക്കി സിപിഎമ്മും ബിജെപിയും

 

പാലക്കാട്: ഈ ഫോട്ടോയില്‍ കാണുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യുവാവിനെ കണ്ടവരുണ്ടോ…ആള്‍ പാലക്കാട എംഎല്‍എയാണ്, ഇപ്പോള്‍ ഒരു ലൈംഗികപീഡനകേസില്‍ ആരോപണവിധേയനും. ഇന്നലെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനു ശേഷം ഈ യുവാവിനെ ആരും കണ്ടിട്ടില്ല.
ഒളിവില്‍ പോയിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിക്കഴിഞ്ഞു.,

Signature-ad

 


ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് സജീവമാക്കി.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. രാഹുലിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന വ്യക്തമായ സൂചനയാണ് ഇതെല്ലാം നല്‍കുന്നത്.
യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ രാഹുലിനും സുഹൃത്ത് അടൂര്‍ സ്വദേശിയായ വ്യാപാരിക്കുമായി അന്വേഷണം നടത്തുകയാണ് പൊലീസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ സുഹൃത്ത് വഴിയാണ് ഗര്‍ഭച്ഛിദ്ര ഗുളിക എത്തിച്ചതെന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോബി ജോസഫിനെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചത്.

 

നിര്‍ബന്ധിത ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 89 വകുപ്പ് പ്രകാരം 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് നിര്‍ബന്ധിത ഭ്രൂണഹത്യ. ബലാത്സംഗം, കഠിനമായ ദേഹോപദ്രവം, അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിക്കുക തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. രാഹുലിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് എഫ്‌ഐആറിലുള്ളത്. 2025 മാര്‍ച്ച് മുതല്‍ പീഡിപ്പിച്ചെന്നും ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ഗര്‍ഭിണിയായ ശേഷം പാലക്കാട്ടുള്ള ഫ്‌ലാറ്റില്‍ വെച്ചും ഭീഷണിപ്പെടുത്തി. രാഹുലിന്റെ സുഹൃത്ത് കാറില്‍ കയറ്റികൊണ്ടുപോയി ഗര്‍ഭഛിദ്രഗുളിക നല്‍കി. ഗുളിക കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും. ബന്ധം പറഞ്ഞാല്‍ ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

മുങ്ങിയ യുവകോണ്‍ഗ്രസ് എംഎല്‍എയെ കണ്ടെത്താന്‍ പോലീസിനു പുറമെ സിപിഎമ്മുകാരും ബിജെപിക്കാരും ഏതാനും കോണ്‍ഗ്രസുകാരും സജീവമായി കളത്തിലിറങ്ങിയിട്ടുണ്ട്. രാഹുല്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കോണ്‍ഗ്രസുകാര്‍ക്ക് മറ്റാരേക്കാളും നന്നായി അറിയുന്നതിനാല്‍ രാഹുലുമായി അടുപ്പമുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പോലീസിന്റെയും സിപിഎം-ബിജെപി സ്‌ക്വാഡിന്റെയും നിരീക്ഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: