Breaking NewsIndiaKeralaLead NewsNEWSNewsthen Special
ശബരിമല തീര്‍ത്ഥാടകരുടെ ബസും ലോറിയും കൂട്ടിയിടിച്ചു ; നാലുപേര്‍ക്ക് പരിക്ക് ; ലോറി ഡ്രൈവറുടെ നില ഗുരുതരം ; അപകടം മൂവാറ്റുപുഴ തൃക്കളത്തൂരില്‍

കൊച്ചി: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. മൂവാറ്റുപുഴയ്ക്ക് സമീപം തൃക്കളത്തൂരില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെയോടെ അപകടമുണ്ടായത്.
അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ആന്ധ്രയില്‍ നിന്ന് ശബരിമലയിലേക്ക് വന്ന തീര്‍ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ തീര്‍ഥാടകരുടെ നില ഗുരുതരമല്ല.






