‘എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷിജി യാക്കോബിനെ വിജയിപ്പിക്കുക’, ‘എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ശ്രീജേഷിനെ വിജയിപ്പിക്കുക.’ ഇടതുപക്ഷത്ത് ധാരണയുണ്ടായില്ല ; ഒരേസീറ്റില്‍ സിപിഎമ്മും സിപിഐയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി

തൃശൂര്‍: ഇടതുപാര്‍ട്ടികള്‍ ധാരണയില്‍ എത്താത്ത സാഹചര്യത്തില്‍ സിപിഐഎമ്മും സിപിഐയും ഒരേ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. തൃശൂര്‍ കുഴൂര്‍ പഞ്ചായത്തിലെ തിരുത്ത പതിനൊന്നാം വാര്‍ഡിലാണ് സിപിഐയും സിപിഐഎമ്മും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. രണ്ടുപേരും എല്‍ഡിഎഫിനായി വോട്ടു ചോദിക്കുന്ന സ്ഥിതിയിലാണ്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഒരാളെ ധാരണയാകാത്ത സാഹചര്യത്തിലാണ് ഇരു പാര്‍ട്ടികളും സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയത്. നിലവിലെ ബ്ലോക്ക് പഞ്ചായത്തംഗം ഷിജി യാക്കോബാണ് സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി. എഐവൈഎഫ് മാള മണ്ഡലം പ്രസിഡന്റ് രമ്യാ ശ്രീജേഷാണ് സിപിഐയുടെ സ്ഥാനാര്‍ത്ഥി.
ഇരുസ്ഥാനാര്‍ത്ഥികളും സാമൂഹ്യമാധ്യമങ്ങളിലൂടെയും വീടുകള്‍ കയറിയും വോട്ട് അഭ്യര്‍ത്ഥനയിലാണ്. ഷിജി യാക്കോബ് സിപിഐഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം വീടുകളിലെത്തി വോട്ട് അഭ്യര്‍ത്ഥന തുടങ്ങി. രമ്യാ രാജേഷിന്റെ പോസ്റ്ററുകള്‍ വാര്‍ഡിലുടനീളം പ്രചരിപ്പിക്കുകയാണ് സിപിഐ നേതാക്കള്‍. പിന്നാലെ രമ്യയും വോട്ടുതേടി ഇറങ്ങും.






