ഡോ. എം ആര് രാഘവ വാര്യര്‍ക്ക് കേരള ജ്യോതി; അനീഷിനും രാജശ്രീ വാര്യര്‍ക്കും കേരള പ്രഭ, മാധ്യമ പ്രവര്ത്തകന് ശശികുമാറിനും അഭിലാഷ് ടോമിയ്ക്കും പുരസ്കാരം

തിരുവനന്തപുരം: 2025ലെ കേരള പുരസ്കാരങ്ങളില് ഡോ. എം ആര് രാഘവ വാര്യര്‍ക്ക് കേരളജ്യോതി. കാര്‍ഷിക മേഖലയിലെ സംഭാവനകള്‍ക്ക് പി ബി അനീഷും കലാരംഗത്തെ സംഭാവനകള്‍ക്ക് രാജശ്രീ വാര്യര്‍ക്കും കേരള പ്രഭ പുരസ്കാരം ലഭിച്ചു.
വിദ്യാഭ്യാസ മേഖലയിലെ സംഭാവനകള്‍ കണക്കിലെടുത്താണ് രാഘവ വാര്യര്‍ക്ക് പുരസ്കാരം നല്‍കിയത്. മാധ്യമ പ്രവര്‍ത്തന രംഗത്തെ സംഭാവനയ്ക്ക് ശശികുമാറും വിദ്യാഭ്യാസ രംഗത്തെ സംഭാവനയ്ക്ക് ടി കെ എം ട്രസ്റ്റ് ചെയര്മാന് ഷഹല്‍ ഹസന് മുസലിയാര്‍, സ്റ്റാര്‍ട്ടപ്പ് രംഗത്തുനിന്ന് എം കെ വിമല്‍ ഗോവിന്ദ്, വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ ജിലുമോള്‍ മാരിയറ്റ് തോമസ്, കായിക രംഗത്തെ സംഭാവനയ്ക്കായി അഭിലാഷ് ടോമി എന്നിവര്‍ക്കും കേരള ശ്രീ പുരസ്കാരം ലഭിച്ചു.
പത്മ പുരസ്കാര മാതൃകയിലാണ് കേരള സര്‍ക്കാര്‍ ഈ പുരസ്കാരങ്ങള്‍ നല്‍കാറുള്ളത്. കേരള ജ്യോതി പുരസ്കാരം ഒരാള്‍ക്കും കേരള പ്രഭ രണ്ടുപേര്‍ക്കും കേരള ശ്രീ അഞ്ച് പേര്‍ക്കുമാണ് നല്കി വരാറുള്ളത്. സമൂഹത്തിന് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് കേരള സര്‍ക്കാര്‍ കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ പുരസ്കാരങ്ങള്‍ ഓരോ വര്‍ഷവും നല്‍കുന്നത്.






