Breaking NewsMovie

എന്തിനാണ് ആജീവനാന്തകാല വിവാഹജീവിതം?!! മാറുന്ന കാലത്തിൻ്റെ മറ്റൊരു പ്രകോപനപരമായ സിനിമ – ‘പിഡബ്ള്യുഡി’

കൊച്ചി: സെൻസർ സർട്ടിഫിക്കറ്റ് കിട്ടില്ല എന്ന തോന്നൽ കണക്കിലെടുത്താവണം “പിഡബ്ള്യുഡി” എന്ന ചിത്രത്തിൻ്റെ സംവിധായകനെയും നിർമ്മാതാക്കളെയും സിനിമ ഒരു മിനി ഫീച്ചർ ആക്കി ഒടിടി റിലീസ് ചെയ്യാൻ പ്രേരിപ്പിച്ച പ്രധാന ഘടകം. ഇത്തരത്തിൽ മലയാളത്തിലെ ആദ്യത്തെ ഒടിടി മിനി ഫീച്ചർ സിനിമയാണ് “പിഡബ്ള്യുഡി”.

വളരെ ഫ്രഷായ ഒരു ലൊക്കേഷനിൽ മികച്ച കളർഫുൾ വിഷ്വലിൽ സിദ്ധാർത്ഥ പ്രദീപ് എന്ന സംഗീത സംവിധായകൻ്റെ കേൾക്കാൻ ഇമ്പമുള്ള മ്യൂസിക്കും ഉൾപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്ന ചിത്രം ചർച്ച ചെയുന്ന വിഷയം, ഇന്ത്യൻ മാര്യേജ് സെർട്ടിഫിക്കറ്റിന് ഒരു എക്സ്പയറി ഡേറ്റ് വേണമോ എന്ന ചോദ്യം ആണ്. കോമഡFയിലും അല്ലാതെയും ആയി നീണ്ട സംഭാഷണ രംഗങ്ങളിലൂടെ ആജീവനാന്തകാല വിവാഹജീവിതം എന്നത് ഒരു കാലഹരണപ്പെട്ട ഒരു വ്യവസ്ഥയാണോ എന്ന് പ്രേക്ഷകനെ കൊണ്ട് ചിന്തിപ്പിക്കുകയാണ് ചിത്രത്തിൻ്റെ എഴുത്തുകാരനും സംവിധായകനുമായ ജോ ജോസഫ്.

Signature-ad

ചിത്രത്തിലെ ഒരു പബ്ലിക് പ്രോസിക്യൂട്ടർ കഥാപാത്രം, മാര്യേജ് സെർട്ടിഫിക്കറ്റിന് ഒരു എക്സ്പയറി ഡേറ്റ് ഉൾപ്പെടുത്താം എന്നൊരു നിയമം വന്നാൽ, “നിങ്ങളുടെ ഭാര്യയുടെ കാലാവധി കഴിഞ്ഞോ, അതോ പുതുക്കി എടുത്തോ” എന്ന് ചോദിക്കേണ്ടി വരുന്ന പരിതാപകരമായ അവസ്ഥയിലേക്ക് ഈ രാജ്യം പോകില്ലേ എന്ന് ചോദിക്കുന്നുണ്ട്. അത്തരത്തിൽ രണ്ട് വശവും ചർച്ച ചെയുന്ന ഒരു സ്ക്രിപ്റ്റ് ആണ് ജോ ജോസഫ് എഴുതിയിരിക്കുന്നതെങ്കിലും പാസ്പോർട്ടിലും ഡ്രൈവിംഗ് ലൈസൻസിലും ഉള്ളത് പോലെ മാര്യേജ് സെർട്ടിഫിക്കറ്റിലും കാലാവധി നിർണ്ണയിക്കുന്ന തീയതി എന്നൊരു മാറ്റം ആവശ്യമാണ് എന്ന ആശയത്തോട് ചിത്രം ഊന്നൽ കൊടുക്കുന്നു.

ഒരു മണിക്കൂറ് ദൈർഘ്യം ആണ് ചിത്രത്തിനുള്ളത്. ശ്യാം ശശിധരൻ ചെയ്തിരിക്കുന്ന വളരെ പുതുമയുള്ള എഡിറ്റിംഗ് പാറ്റേൺ സിനിമയുടെ ഒഴുക്കിനെ വളരെ സഹായിക്കുന്നുണ്ട്. ബ്രിട്ടീഷ് ഓസ്‌ട്രേലിയൻ സിനിമാട്ടോഗ്രാഫർ ആയ സൂസൻ ലംസഡൻ ആദ്യമായി ചെയുന്ന ഇന്ത്യൻ സിനിമ കൂടിയാണ് “പിഡബ്ള്യുഡി “. സൗണ്ട് ഡിസൈൻ – സിനോയ് ജോസഫ്, കളറിംഗ് – ലിജു പ്രഭാകർ. പിആർഒ അജയ് തുണ്ടത്തിൽ. സൈന പ്ലേ ഒടിടിയിൽ ആണ് ചിത്രത്തിൻ്റെ സ്ട്രീമിംഗ് നടക്കുന്നത്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ചിത്രം കണ്ടത്.

Back to top button
error: