രണ്ടാഴ്ചയ്ക്കിടയില്‍ പാകിസ്താനെ ഇന്ത്യ തകര്‍ത്തുവിട്ടത് മൂന്ന് തവണ ; ടി20 ഫൈനലില്‍ അഞ്ചു വിക്കറ്റിനു തകര്‍ത്തുവിട്ട് കിരീടവും നേടി ; എന്നാല്‍ പരമ്പരാഗത ശത്രുക്കള്‍ വീണ്ടും മുഖാമുഖം

ദുബായ് : രണ്ടാഴ്ചയ്ക്കിയില്‍ മൂന്ന് തവണ പാകിസ്താനെ വീഴ്ത്തിയ ഇന്ത്യ ടി20 ലോകകപ്പ് കിരീടവും ഉയര്‍ത്തി. ഗ്രൂപ്പ് ഘട്ടത്തിലും സുപ്പര്‍ഫോറിനും പിന്നാലെ ഫൈനലിലും കീഴടക്കി ശക്തിയും ആധിപത്യവും തെളിയിച്ചതിന് പിന്നാലെ വീണ്ടും ഹൈവോള്‍ട്ടേജ് ഇന്ത്യാ പാക് ക്രിക്കറ്റ് പോരാട്ടം വരുന്നു. ഇത്തവണ ലോകകപ്പില്‍ വനിതകള്‍ തമ്മിലാണെന്ന് മാത്രം.
ഒക്ടോബര്‍ 5-ന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന വനിതാ ലോകകപ്പിലെ ആറാം മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പാകിസ്ഥാന്‍ വനിതാ ടീമിനെ നേരിടും. മത്സരം ഇന്ത്യന്‍ സമയം വൈകുന്നേരം 3 മണിക്ക് ആരംഭിക്കും. ആതിഥേയര്‍ ഇന്ത്യയാണെങ്കിലും പാകിസ്താന്‍ ഇന്ത്യയിലേക്ക് വരുന്നില്ല. അവരുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ്. സെമിയിലോ ഫൈനലിലേക്കോ പാക് ടീം എത്തിയാലും വേദിക്ക് മാറ്റമുണ്ടാകില്ല. ആ മത്സരങ്ങളും ശ്രീലങ്കയില്‍ തന്നെയായിരിക്കും.
സെപ്റ്റംബര്‍ 30-ന് ഗുവാഹട്ടിയില്‍ ഇന്ത്യ-ശ്രീലങ്ക മത്സരത്തോടെ വനിതാ ലോകകപ്പ് ആരംഭി ക്കും. പാകിസ്ഥാന്‍ ഒക്ടോബര്‍ 2-ന് ബംഗ്ലാദേശിനെതിരെ അവരുടെ ആദ്യ മത്സരം കളിക്കും. ടി20 യില്‍ ഇന്ത്യന്‍ പുരുഷ ടീമിന് ഇപ്പോള്‍ ഒന്‍പത് ഏഷ്യ കപ്പ് കിരീടങ്ങളുണ്ട്. പാകിസ്താന്‍ ഏഴ് തവണ ഒഡിഐ ഏഷ്യ കപ്പ് സ്വന്തമാക്കിയപ്പോള്‍ രണ്ട് തവണ ടി20 ഏഷ്യ കപ്പ് നേടി.






