അറസ്റ്റ് ചെയ്ത് മാറ്റിയത് ജോധ്പൂരിലേക്ക് ; പ്രശ്‌നത്തെ നേരിടുന്നതിന് പകരം കേന്ദ്രസര്‍ക്കാര്‍ ബലിയാടിനെ തപ്പുന്നെന്ന് വാന്‍ചുക്ക്; പിടിഐയുമായി ബന്ധം ആരോപിച്ചു ലഡാക് ഡിജിപി

ലഡാക്ക്: സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ പ്രതിഷേധമായി മാറിയ സംഭവത്തില്‍ അറസ്റ്റിലായ സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് മാറ്റിയത് രാജസ്ഥാനിലേക്ക്. പ്രതിഷേധങ്ങളെത്തുടര്‍ന്ന് നാല് പേര്‍ മരിക്കുകയും 90 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് രണ്ട് ദിവസത്തിന് ശേഷം വെള്ളിയാഴ്ച വാങ്ചുക്കിനെ അറസ്റ്റ് ചെയ്യുകയും ജോധ്പൂര്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. ലഡാക്ക് ഡിജിപി ഡോ. എസ്.ഡി. സിങ് ജംവാള്‍ ശനിയാഴ്ച സെപ്റ്റംബര്‍ 24-ലെ അക്രമങ്ങളെക്കുറിച്ച് സംസാരിക്കവെ, ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന് പാകിസ്ഥാന്‍ പിടിഐയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു.
‘അടുത്തിടെ ഞങ്ങള്‍ ഒരു പാകിസ്ഥാന്‍ പിടിഐയെ അറസ്റ്റ് ചെയ്തിരുന്നു, അയാള്‍ക്ക് സോനം വാങ്ചുക്കുമായി ബന്ധമുണ്ടായിരുന്നു, കൂടാതെ അങ്ങോട്ട് വിവരങ്ങള്‍ നല്‍കുകയും ചെയ്തി രുന്നു. ഇതിന്റെ രേഖകള്‍ ഞങ്ങളുടെ പക്കലുണ്ട്. ഇയാള്‍ പാകിസ്ഥാനിലെ ഒരു ഡോണ്‍ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. ബംഗ്ലാദേശും സന്ദര്‍ശിച്ചിട്ടുണ്ട്. അതുകൊണ്ട് ഇയാളുടെ മേല്‍ ഒരു വലിയ ചോദ്യചിഹ്നമുണ്ട്… അന്വേഷണം നടക്കുന്നുണ്ട്…’ ഡിജിപി ജംവാള്‍ ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘സോനം വാങ്ചുക്കിന് പ്രകോപനത്തിന്റെ ചരിത്രമുണ്ട്. അയാള്‍ അറബ് വസന്തം, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. എഫ്‌സിആര്‍എ ലംഘനത്തിന് ഇയാളുടെ ഫണ്ടിംഗിനെക്കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ ത്തു. കേന്ദ്രവുമായുള്ള ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ വാങ്ചുക്ക് ശ്രമിച്ചതായും ഉദ്യോഗസ്ഥന്‍ ആരോപിച്ചു. ലേയിലെ സമീപകാല അക്രമങ്ങള്‍ക്ക് കാരണം വാന്‍ചുക്കാണെന്ന് കേന്ദ്രവും ആരോപിച്ചിട്ടുണ്ട്. അതേസമയം വാങ്ചുക്ക് എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ”അത് ഞാ ന്‍ പ്രേരിപ്പിച്ചതാണെന്ന് പറയുന്നത് പ്രശ്‌നത്തിന്റെ കാതല്‍ അഭിസംബോധന ചെയ്യുന്ന തിന് പകരം ഒരു ബലിയാടിനെ കണ്ടെത്താനാണ്, ഇത് നമ്മെ ഒരിടത്തും എത്തിക്കില്ല.” വാങ്ചുക്ക് വ്യാഴാഴ്ച പറഞ്ഞു.
വാങ്ചുക്ക് സ്ഥാപിച്ച സ്റ്റുഡന്റ്‌സ് എഡ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ലഡാക്ക് (SECMOL) എന്ന സംഘടനയുടെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ആക്ട് (FCRA) ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച്, ‘ദേശീയ താല്‍പ്പര്യത്തിന്’ എതിരാണെന്ന് കണ്ടെത്തിയ ഒരു ഫണ്ട് കൈമാറ്റത്തിന്റെ പേരില്‍ റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ് നടന്നത്.






