Breaking NewsIndiaLead NewsNEWS

അപകടത്തിന് കാരണം പോലീസ് വീഴ്ചയെന്ന് വിജയ് ; പതിനായിരങ്ങളുടെ സ്ഥാനത്ത് ഒരുലക്ഷം പേര്‍ വന്നെന്ന് ടിവികെ ; മരണമടഞ്ഞവര്‍ക്ക് 10 ലക്ഷവും ചികിത്സയിലുള്ളവര്‍ക്ക് 3 ലക്ഷവും പ്രഖ്യാപിച്ച് സര്‍ക്കാര്‍

കരൂര്‍: വിജയ് യുടെ പാര്‍ട്ടിയായ ടിവികെ യുടെ പ്രചരണ ജാഥയ്ക്കിടെ 37 പേര്‍ മരണമടഞ്ഞ സംഭവത്തില്‍ അപകടത്തിന് കാരണമായത് പൊലീസ് വീഴ്ച്ചയെന്ന് വ്യക്തമാക്കി നടന്‍ വിജയ്. പ്രതീക്ഷിച്ചത് 10,000 പേരെയാണെന്നും എന്നാല്‍ എത്തിയത് ലക്ഷങ്ങളെന്നും ടിവികെ നേതാക്കള്‍ പറയുന്നു. മരിച്ചവരില്‍ 16 സ്ത്രീകള്‍, ആറ് കുട്ടികള്‍ ഉള്‍പ്പെടുന്നു. 50ലേറെ പേര്‍ക്ക് പരുക്കേറ്റു.

അതേസമയം വന്‍ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നും ടിവികെ നിയമങ്ങള്‍ ലംഘിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും കുട്ടികളും കുഴഞ്ഞു വീണവരില്‍ ഉള്‍പ്പെടുന്നു. ജനബാഹുല്യം മൂലം ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യവുമുണ്ടായി. അപകടത്തെ തുടര്‍ന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച് ജനങ്ങളോട് സംയമനം പാലിക്കാനും ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കാനും മൈക്കിലൂടെ അഭ്യര്‍ഥിച്ചു.

Signature-ad

ഉച്ചയ്ക്ക് ആരംഭിക്കേണ്ടിയിരുന്ന റാലിയാണ് രാത്രി വൈകി ആരംഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിചയക്കുറവും ഏകോപന പോരായ്മയുമാണ് അപകടത്തിന് കാരണമായതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കരൂര്‍ വേലുച്ചാമിപുരത്തേക്ക് വിജയ്ക്ക് കടന്നുവരാന്‍ കഴിയാത്ര അത്ര തിരക്കായിരുന്നു. അപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. അടിയന്തര ധനസഹായമായി മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും. ചികിത്സയില്‍ ഉള്ളവര്‍ക്ക് മൂന്നുലക്ഷം രൂപയും നല്‍കും.

സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ധനസഹായം പ്രഖ്യാപിച്ചത്. നാളെ സ്റ്റാലിന്‍ ദുരന്തസ്ഥലം സന്ദര്‍ശിക്കുന്നുണ്ട്.

 

Back to top button
error: