Breaking NewsKeralaLead NewsNEWS

എംഎല്‍എയുടെ നിര്‍ദേശ പ്രകാരം ‘പണി തീരാത്ത’ റോഡിന്റെ ഉദ്ഘാടനം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

എറണാകുളം: ടാറിങ് പൂര്‍ത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനം എംഎല്‍എയുടെ നിര്‍ദേശ പ്രകാരം നിര്‍വഹിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. മൂവാറ്റുപുഴ ട്രാഫിക് എസ്‌ഐ: കെ.പി. സിദ്ദിഖിനെ ആണു ഡിഐജി: എസ്. സതീശ് ബിനോ സസ്‌പെന്‍ഡ് ചെയ്തത്. ലോ ആന്‍ഡ് ഓര്‍ഡര്‍ ഡിസിപി, കൊച്ചി സിറ്റി ട്രാഫിക് സ്‌പെഷല്‍ റിപ്പോര്‍ട്ട്, റൂറല്‍ ജില്ല സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി. സിപിഎം ഏരിയ കമ്മിറ്റിയും മുഖ്യമന്ത്രിക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. പണി തീരാത്ത റോഡിന്റെ ഉദ്ഘാടന കര്‍മം അനൗദ്യോഗികമായി നിര്‍വഹിച്ച് ചടങ്ങില്‍ പങ്കെടുത്തത് ഗുരുതരമായ കൃത്യവിലോപവും അനൗചിത്യവും അച്ചടക്ക ലംഘനവും വരുത്തിയെന്നും ചൂണ്ടിക്കാണിച്ചാണ് സിദ്ദിഖിനെതിരെ നടപടി.

നഗര വികസന പദ്ധതിയുടെ ഭാഗമായി 151 ദിവസമായി അടച്ചിട്ടിരുന്ന നഗരത്തിലെ എംസി റോഡ് ടാറിങ് പൂര്‍ത്തിയാക്കിയ ശേഷം 12ന് വാഹനങ്ങള്‍ക്കായി തുറന്നു നല്‍കിയിരുന്നു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് എന്നിവരുടെ സാന്നിധ്യത്തില്‍ ട്രാഫിക് എസ്‌ഐ ആയ കെ.പി. സിദ്ദിഖ് ആണ് നാട മുറിച്ച് റോഡ് ഗതാഗതത്തിനായി തുറന്നു നല്‍കിയത്. ഈ സമയത്ത് ഇവിടെയുണ്ടായിരുന്ന കെ.പി. സിദ്ദിഖിനെ, മാത്യു കുഴല്‍നാടന്‍ എംഎല്‍എ നാട മുറിച്ച് ഉദ്ഘാടനം ചെയ്യാന്‍ വിളിക്കുകയായിരുന്നു.

Signature-ad

ആദ്യം വൈമുഖ്യം പ്രകടിപ്പിച്ച എസ്‌ഐ ഒടുവില്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സര്‍ക്കാരിന്റെ അനുമതിയില്ലാതെയും, പണി പൂര്‍ത്തീകരിക്കാതെയും റോഡ് തുറന്നു കൊടുത്തത് വലിയ ചട്ട ലംഘനമായി ആക്ഷേപം ഉയരുകയും ട്രാഫിക് എസ്‌ഐ മേലധികാരികളുടെ അനുമതി ഇല്ലാതെ ചട്ടവിരുദ്ധമായി ഉദ്ഘാടനം നിര്‍വഹിച്ചത് വലിയ ആക്ഷേപങ്ങള്‍ക്കും പ്രതിഷേധത്തിനും കാരണമാകുകയും ചെയ്ത സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ എന്നാണ് ഡിഐജിയുടെ ഉത്തവ്. ഉടന്‍ പ്രാബല്യത്തില്‍ വരത്തക്കവിധമാണ് സസ്‌പെന്‍ഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: