NEWS

ജീവനൊടുക്കാന്‍ പുഴയില്‍ച്ചാടി, നീന്തിക്കയറിയത് കൊടുംവനത്തില്‍; രണ്ടുമണിക്കൂര്‍ നീണ്ട പരിശോധന, ഒടുവില്‍ രക്ഷ

എറണാകുളം: ജീവനൊടുക്കാനായി പുഴയില്‍ചാടിയ ആളെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. കീരംപാറ പഞ്ചയാത്തിലെ പാലമറ്റം ചീക്കോട് ആണ് സംഭവം. കൃഷ്ണകുമാര്‍ (52) ആണ് പുഴയില്‍ചാടിയത്. എന്നാല്‍, നീന്തലറിയാവുന്ന ഇയാള്‍ പിന്നീട് പുഴയുടെ മറുകരയായ തട്ടേക്കാട് വനത്തിലേക്ക് നീന്തിക്കയറുകയായിരുന്നു.

വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കാട്ടിലേക്കാണ് ഇയാള്‍ കയറിച്ചെന്നത്. തുടര്‍ന്ന് കോതമംഗലത്തുനിന്നെത്തിയ അഗ്‌നിരക്ഷാസേന രണ്ടുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാളെ ഉള്‍വനത്തില്‍നിന്ന് കണ്ടെത്തിയത്. അനുനയിപ്പിച്ച് മറുകരയില്‍ എത്തിച്ച് കൃഷ്ണകുമാറിനെ കോതമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Signature-ad

സ്റ്റേഷന്‍ ഓഫീസര്‍ സതീഷ് ജോസ്, സീനിയര്‍ ഫയര്‍ ഓഫീസര്‍ സിദ്ധീഖ് ഇസ്മായില്‍, ഫയര്‍ ഓഫീസര്‍മാരായ കെ.പി. ഷെമീര്‍, ബേസില്‍ഷാജി, പി.എം. നിസാമുദീന്‍, എസ്. സല്‍മാന്‍ഖാന്‍, വി.എച്ച്. അജ്‌നാസ്, എസ്. ഷെഹീന്‍, ജീസന്‍ കെ സജി, ഹോംഗാര്‍ഡ് എം. സേതു എന്നിവരാണ് രക്ഷാപ്രവര്‍ത്തനീ നടത്തിയത്.

Back to top button
error: