ഐപിഎല്ലില്‍ നിന്നും വിരമിച്ച ആര് അശ്വിന് മുന്നില്‍ പ്രതീക്ഷിച്ച വമ്പന്‍ ഓഫര്‍ ; താരത്തിന് ബിഗ്ബാഷ് ലീഗില്‍ നിന്നും ക്ഷണം ; മെല്‍ബണിലെ രണ്ടു ടീമുകളില്‍ ഒന്നിന് വേണ്ടി താരം കളിച്ചേക്കാന്‍ സാധ്യത

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ സ്പിന്നര്‍ ആര്. അശ്വിന് മുന്നിലേക്ക് വമ്പന്‍ ഓഫര്‍. ബിഗ്ബാഷ് ലീഗില്‍ നിന്നും ക്ഷണം ലഭിച്ചിരിക്കു കയാണ് താരത്തിന്. മെല്‍ബണ്‍ കേന്ദ്രീകരിച്ചുള്ള രണ്ടു ടീമുകള്‍ താരത്തിനായി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളതായിട്ടാണ് ഏറ്റവും പുതിയ വിവരം.
താരത്തെ ബിബിഎല്ലില്‍ കളിപ്പിക്കുന്നതിനായി ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ടോഡ് ഗ്രീന്‍ബര്‍ഗ് അശ്വിനുമായി നിലവില്‍ ചര്‍ച്ച നടത്തി വരികയാണ്. മെല്‍ബണ്‍ സ്റ്റാര്‍സ് അല്ലെങ്കില്‍ മെല്‍ബണ്‍ റെനെഗാഡ്സ് ഈ രണ്ട് ടീമുകളില്‍ ഒന്നുമായി താരം കരാര്‍ ഒപ്പുവക്കുമെന്നാണ് റിപ്പോര്‍ട്ട്. മറ്റു ടീമുകളും താരത്തിനായി രംഗത്തെത്താന്‍ സാധ്യതയുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പാണ് താരം ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ക്രിക്കറ്റിലെ മുഴുവന്‍ ഫോര്‍മാറ്റുകളില്‍ നിന്നും പടിയിറങ്ങിയ താരം വിരമിക്കല്‍ കുറിപ്പില്‍ ബിഗ് ബാഷ് ലീഗടക്കം ലോകത്തിലെ വിവിധ ലീഗുകളില്‍ കളിക്കാനുള്ള താല്പര്യം അശ്വിന് പ്രകടിപ്പിച്ചിരുന്നു. ഐപിഎല്‍ പോലെയുള്ള മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന വലിയ ലീഗില്‍ കളിക്കാന്‍ 38 കാരനായ തന്റെ ആരോഗ്യം അനുവദിക്കുന്നില്ലെന്നാണ് അശ്വിന് പറഞ്ഞത്.




