Breaking NewsLead NewsNewsthen Special

വ്യാജ ആധാര്‍ കാര്‍ഡുമായി തിരുവനന്തപുരം ബ്രഹ്‌മോസില്‍ നിര്‍മാണ ജോലി; ബംഗ്‌ളാദേശ് സ്വദേശി പിടിയില്‍

തിരുവനന്തപുരം: വ്യാജ ആധാര്‍ കാര്‍ഡും ജനനസര്‍ട്ടിഫിക്കറ്റുമായി തിരുവനന്തപുരം ബ്രഹ്‌മോസ് എയ്‌റോസ്‌പേസില്‍ നിര്‍മാണ ജോലിചെയ്ത ബംഗ്‌ളാദേശ് സ്വദേശി പിടിയില്‍. ഗെര്‍മി പ്രണോബ്(31) എന്ന ബംഗ്‌ളാദേശ് സ്വദേശിയാണ് പേട്ട പൊലീസിന്റെ പിടിയിലായത്. പ്രനോയ് റോയ് എന്ന പേരിലായരന്നു വ്യാജ ആധാര്‍കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും ഇയാള്‍ സംഘടിപ്പിച്ചത്.

ബംഗാള്‍ അതിര്‍ത്തി വഴിയാണ് ഗെര്‍മി ഇന്ത്യയിലേക്ക് കടന്നതെന്ന് പൊലീസ് പറഞ്ഞു. 7000 രൂപ നല്‍കിയാണ് ഇയാള്‍ വ്യാജ ആധാര്‍ കാര്‍ഡ് തരപ്പെടുത്തിയത്. ബ്രഹ്‌മോസില്‍ നിര്‍മാണ പ്രവൃത്തികളുടെ കരാര്‍ എടുത്ത ആള്‍വഴിയാണ് ജോലിക്ക് കയറിയത്. വേളി ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ കമ്പനിക്കു സമീപമുള്ള ലേബര്‍ ക്യാംപിലായിരുന്നു ഇയാളുടെ താമസം. മിലിട്ടറി ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിുന്നു അറസ്റ്റ്.ഇയാളുടെ പക്കല്‍ നിന്നും ബംഗ്ലാദേശ് പാസ്‌പോര്‍ട്ടും കണ്ടെത്തിയിട്ടുണ്ട്.കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സ് ഇയാളെ ചോദ്യം ചെയ്തു.

Signature-ad

 

Back to top button
error: