കീറാമുട്ടിയായി രാഹുല്‍; എംഎല്‍എ സ്ഥാനം രാജിവെക്കുമോ? കോണ്‍ഗ്രസില്‍ രണ്ടഭിപ്രായം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ സ്ഥാനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ രണ്ടഭിപ്രായം. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്.
പരാതിയും കേസുമില്ലാതെ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് മറുവിഭാഗവും വാദിക്കുന്നു. നേരത്തെ മുകേഷ് അടക്കമുള്ളവര്‍ക്ക് എതിരെ കേസും എഫ് ഐ ആറും ഒക്കെ ഉണ്ടായഘട്ടത്തിലും അവര്‍ ആരും രാജിവെച്ചിട്ടില്ല. ഇവയെല്ലാം ചൂണ്ടിക്കാട്ടിയാണ് സംഘടാപരമായ നടപടിയില്‍ കാര്യങ്ങള്‍ അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തിരുന്നത്.
എന്നാല്‍ അതില്‍ നിന്നുള്ള ഭിന്നാഭിപ്രായങ്ങളാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ തന്നെ രൂപപ്പെടുകയാണ്. കഴിഞ്ഞ ദിവസം വീണ്ടും രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട ചാറ്റുകളും മറ്റുചില യുവതികളുടെ ശബ്ദരേഖകളും പുറത്തുവന്നിരുന്നു. ഇത് പാര്‍ട്ടിയെ ബാധിക്കുന്നു എന്ന വിഷയം ഉന്നയിച്ചാണ് ഭിന്നാഭിപ്രായം.






