Breaking NewsKerala

സുരേഷ്‌ഗോപിക്കെതിരേ പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍ ; കേന്ദ്രമന്ത്രിയുടെ ഓഫീസിന് മുന്നിലെ ബോര്‍ഡില്‍ ചെരുപ്പുമാല അണിയിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തു

തൃശൂര്‍: വോട്ടുകൊള്ള വിവാദത്തിലും കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിലും ഇതുവരെ പ്രതികരിച്ചിട്ടില്ലാത്ത സുരേഷ്‌ഗോപിക്കെതിരേ പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍. കേന്ദ്രമന്ത്രിയുടെ ഓഫീസിന് മുന്നിലെ ബോര്‍ഡില്‍ ചെരുപ്പുമാല അണിയിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. സുരേഷ് ഗോപിയുടെ തൃശ്ശൂര്‍ ചേറൂരിലെ ഓഫീസിലേക്കാ യിരുന്നു മാര്‍ച്ച് നടത്തിയത്.

സിപിഐഎം തൃശൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. സിപിഎം മാര്‍ച്ചിന് തൊട്ടുപിന്നാലെ ഇവിടേയ്ക്ക് എത്തിയ പോലീസ് ചെരുപ്പുമാല അഴിപ്പിച്ചു മാറ്റുകയും പ്രവ ര്‍ ത്ത കനെ അറസ്റ്റുചെയ്തു നീക്കുകയും ചെയ്തു. പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയി ലെടു ത്തെ ങ്കിലും സിപിഐഎം നേതാക്കള്‍ എത്തി മോചിപ്പിച്ചു. മാര്‍ച്ച് ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടയുകയും ചെയ്തിരുന്നു.

Signature-ad

അതേസമയം അറസ്റ്റിലായ വിപിന്‍ വ്യക്തിപരമായ പ്രതിഷേധമാണ് താന്‍ നടത്തിയതെന്നും പാര്‍ട്ടി നിര്‍ദേശത്തില്‍ അല്ലെന്നും പറഞ്ഞു. ഇതിനെതിരേ ബിജെപിയും പ്രതിഷേധ മാര്‍ച്ച് സിപിഎം ഓഫീസിലേക്കും നടത്തിയിരുന്നു. അതേസമയം ഇരട്ടവോട്ട് വിവാദത്തില്‍ പെട്ടിട്ടും കന്യാസ്ത്രീകള്‍ ഛത്തീസ്ഗഡില്‍ അറസ്റ്റിലായ സംഭവം വലിയ കോലാഹലമുണ്ടാക്കിയിട്ടും സുരേഷ്‌ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തേ സുരേഷ്‌ഗോപിയെ കാണ്മാനില്ലെന്ന പരിഹാസവുമായി കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനം കെ.എസ്. യു. കേന്ദ്രമന്ത്രിയെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ഫോട്ടോ പങ്കുവെച്ചായിരുന്നു നടനും എംപിയുമായ സുരേഷ്‌ഗോപി ഇതിന് പ്രതികരിച്ചത്. അതേസമയം വോട്ടുവിവാദത്തില്‍ നടന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Back to top button
error: