Breaking NewsIndiaLead NewsNEWS

വോട്ടുകൊള്ള ആരോപണം: കൂടിക്കാഴ്ച ഉടന്‍; സമയം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടുകൊള്ള ആരോപണത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്ക് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചു തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഉച്ചക്ക് 12 മണിക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ എത്താന്‍ നിര്‍ദേശം നല്‍കി. കൂടിക്കാഴ്ചയ്ക്ക് 30 പേര്‍ക്ക് പങ്കെടുക്കാം. കോണ്‍ഗ്രസ് എം പി ജയറാം രമേശിന് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിപ്പ് നല്‍കിയത്.

എല്ലാ എംപിമാരെയും കാണണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് കെസി വേണു?ഗോപാല്‍ പറഞ്ഞു. ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദേഹം പറഞ്ഞു. അതേസമയം പതിനൊന്നരയോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധമാര്‍ച്ചില്‍ മുന്നൂറോളം പാര്‍ലമെന്റംഗങ്ങള്‍ അണിനിരക്കും. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. ഇന്ന് പാര്‍ലമെന്റിലും പ്രതിപക്ഷം വിഷയം ഉന്നയിക്കും.

Signature-ad

വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന വാദത്തിലെ തുടര്‍ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് ഇന്ന് പ്രത്യേക യോഗം ചേരും. വൈകിട്ട് 4 മണിക്ക് എഐസിസിയില്‍ ചേരുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാക്കളും പങ്കെടുക്കും. വോട്ടര്‍പട്ടിക ക്രമക്കേടില്‍ സംസ്ഥാനവ്യാപകമായി ക്യാമ്പയിന്‍ ആരംഭിക്കാനാണ് തീരുമാനം. വൈകിട്ട് 7 മണിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇന്ത്യ മുന്നണി നേതാക്കള്‍ക്കായി അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്.

Back to top button
error: