”ഞങ്ങളുടെ കുടുംബം തുലച്ചത് ‘ബിഗ്ബോസ്’ സുചിത്ര, ഇതിന്റെ പേരില്‍ വഴക്കു തുടങ്ങി; എനിക്കും വീഴ്ച പറ്റി, ലൊക്കേഷനില്‍ പോകേണ്ടി വതോടെ ഞാന്‍ പ്രശ്നക്കാരിയായി”

സാന്ത്വനം, വാനമ്പാടി, ആകാശദൂത് പോലുളള ജനപ്രിയ സീരിയലുകളുടെ സംവിധായകന്‍ ആയിരുന്നു ആദിത്യന്‍.രണ്ട് വര്‍ഷം മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരണപ്പെടുന്നത്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച പ്രശ്നങ്ങളെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ രോണു ചന്ദ്രന്‍. സീരിയല്‍ ടുഡെ എന്ന യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം
‘വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ വളരെ സന്തോഷമായിരുന്നു. പിന്നീട് ഭാര്യയുടേയും ഭര്‍ത്താവിന്റേയും ഇടയില്‍ ഉണ്ടാകുന്ന ചെറിയ വഴക്കുകളും പിണക്കങ്ങളും ഞങ്ങള്‍ക്കിടയിലും ഉണ്ടായിരുന്നു. അത് ചിലര്‍ മുതലെടുക്കുകയും ചെയ്തിരുന്നു. അതിനിടയില്‍ വലിയൊരു പ്രശ്നം വന്ന് തുടങ്ങി. അതോടെ എനിക്കും ശത്രുക്കളായി. ചേട്ടന്‍ സൗഹൃദങ്ങളോടൊക്കെ വലിയ സഹായ മനോഭാവം ഉള്ള ആളാണ്. സാമ്പത്തികമായി സഹായിച്ച് തുടങ്ങി. ഒരു സ്ത്രീ മുഖേനയാണ് സഹായിച്ച് തുടങ്ങിയത്.

ഈ ഫീല്‍ഡില്‍ തന്നെയുള്ള ചിലരുണ്ട്, ചേട്ടന്റെ സൗഹൃദങ്ങള്‍. അവരുമായി അദ്ദേഹം കുടുംബ പ്രശ്നങ്ങള്‍ പങ്കിട്ടിരുന്നു. അതിന്റെ ഇടയില്‍ എനിക്കും ചില പ്രശ്നങ്ങള്‍ പറ്റിയിട്ടുണ്ട്, എനിക്ക് പൊട്ടിത്തെറിക്കുന്ന സ്വഭാവമുണ്ട്. ഇതെല്ലാം ചേട്ടന്‍ കൂട്ടുകാരോട് പങ്കുവെച്ചു. ആ കണ്ണുകളോടെ അവര്‍ എന്നെ കണ്ടു, ഭര്‍ത്താവിനെ ടോര്‍ച്ചര്‍ ചെയ്യുന്ന ഭാര്യ എന്ന നിലയില്‍ അവര്‍ എന്നെ കാണാന്‍ ഇത് കാരണമായി.
ചേട്ടന് നെഞ്ചെരിച്ചലിന്റെ പ്രശ്നമുണ്ടായിരുന്നു. ചില രാത്രികളില്‍ ജെലൂസിലൊക്കെ കഴിക്കും. രാത്രി എഴുന്നേറ്റ് ഛര്‍ദ്ദിച്ച് ബാത്ത് റൂമില്‍ പോയി വീണ് കിടക്കുമ്പോള്‍ ഞാനേ ഉണ്ടായിരുന്നുള്ളൂ. മരിക്കുന്ന ദിവസം രാത്രി അദ്ദേഹത്തിന് നെഞ്ച് വേദന വന്ന് എന്നെ വിളിച്ചു, സ്വാഭാവികമായി വരുന്ന നെഞ്ച് വേദനയായിരുന്നു അത്. അന്ന് പിണക്കത്തിന്റെ പേരില്‍ ഞാന്‍ തൊട്ടടുത്ത മുറിയില്‍ മാറി കിടന്ന് പോയി.
അദ്ദേഹം വന്ന് വിളിച്ചു, ഞാന്‍ ചൂടുവെള്ളം എടുത്ത് വരാമെന്ന് പറഞ്ഞ് പോയി, വെള്ളം എടുക്കുന്ന സമയത്ത് കൃഷ്ണ എന്നുള്ള വിളി കേള്‍ക്കുന്നുണ്ട്. ഞാന്‍ ഓടി വന്നപ്പോള്‍ കൃഷ്ണമണിയൊക്കെ മുകളിലിരിക്കുകയാണ്. ബിപിയെങ്ങാനും കുറഞ്ഞതായിരിക്കുമെന്ന് കരുതി. എഴുന്നേല്‍പ്പിച്ച് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നോക്കുമ്പോള്‍ ചേട്ടന്റെ രണ്ട് സുഹൃത്തുക്കളുണ്ട് വരുന്നു. വയ്യാണ്ടായപ്പോള്‍ തൊട്ടപ്പറത്തുള്ള ഭാര്യയെ വിളിച്ചില്ല, സുഹൃത്തുക്കളെയാണ് വിളിച്ചത്.
എനിക്കും അദ്ദേഹത്തിനുമിടയില്‍ സംഭവിച്ച പ്രശ്നം അദ്ദേഹം മരിച്ചപ്പോഴാണ് ഞാന്‍ മനസിലാക്കിയത്. സൗഹൃദങ്ങള്‍ വരുന്നത് സാമ്പത്തികമായി അവരെ രക്ഷിക്കുന്നത് കൊണ്ടാണ്. അതിന്റെ തെളിവുകളൊക്കെ എന്റെ കൈയ്യിലുണ്ട്. അന്ന് രാത്രി നടന്നത് പോലും. എന്നാല്‍ പുറത്തൊക്കെ വന്നത് ഞാനാണ് പ്രശ്നക്കാരി എന്ന നിലയ്ക്കാണ്. വീട്ടില്‍ രണ്ട് കാര്‍ ഉണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ല, ഞാന്‍ മൈന്റ് ചെയ്തില്ല, തിരിഞ്ഞ് നോക്കിയില്ല എന്നൊക്കയാണ്.
ചേട്ടന്റെ വെയ്റ്റ് കാരണം എനിക്ക് എടുക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല, അദ്ദേഹം മറിഞ്ഞ് മുന്നോട്ട് വീണപ്പോള്‍ വീട്ടിലേക്ക് കയറിവന്ന സുഹൃത്തുക്കള്‍ കാണുന്നത് ഞാന്‍ മൈന്റ് ചെയ്യാതെ നിക്കുന്നതാണെന്നാണ്. അതും എനിക്കൊരു നെഗറ്റീവായി. അവര്‍ സുഹൃത്തുക്കള്‍ നാല് പേരായിരുന്നു വന്നത്. അവര്‍ ചേട്ടനെ ആശുപത്രിയില്‍ കൊണ്ടുപോയി, ഇതോടെ വാര്‍ത്ത വന്നത് ഞാന്‍ ആശുപത്രിയില്‍ ഒപ്പം പോകാന്‍ മടിച്ചുവെന്നാണ്. എന്റെ കുഞ്ഞുങ്ങള്‍ നില്‍ക്കുകയാണ്, ഞാന്‍ ഇവരുടെ കൂടെ കയറി ഇരുന്നില്ല, ഇതെല്ലാം നെഗറ്റീവായി.
ഇപ്പോള്‍ ഞാന്‍ ഇവന്റ് മാനേജ്മെന്റ് കാര്‍ഡിന് റിബണ്‍ കെട്ടികൊടുക്കുന്ന ജോലി ചെയ്യുകയാണ്. ദിവസം 500 രൂപയൊക്കെ കിട്ടും, വീടിന് എനിക്ക് 48 ലക്ഷം രൂപയോളം സാമ്പത്തിക ബാധ്യത ഉണ്ട്, വേറെ കടങ്ങള്‍ ഉണ്ട്. മരണത്തിന് ശേഷം ഫ്രട്ടേണിറ്റി സഹായിച്ചിരുന്നു, എന്നാല്‍ അതും വൈകിപ്പിക്കാന്‍ ചില ശ്രമങ്ങള്‍ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ നടത്തി. എന്നാല്‍ നടന്‍ ആദിത്യന്‍ ജയന്‍, നടി ജീജ സുരേന്ദ്രന്‍ ഇവരൊക്കെ ഇടപെട്ട് എനിക്ക് സഹായം വാങ്ങിത്തന്നു’, രോണു ചന്ദ്രന്‍ പറഞ്ഞു.






