Breaking NewsCrimeKeralaLead NewsNEWS

മക്കള്‍ മൂന്ന്; ആദ്യ ഭാര്യ പിണങ്ങിപ്പോയപ്പോള്‍ ഇന്‍സ്റ്റയില്‍ ചാറ്റിംഗ്; ഒടുവില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; വ്‌ളോഗര്‍ ഷാലു കിംഗ് പിടിയിലായത് മംഗലാപുരത്ത്

കാഞ്ഞങ്ങാട്: ഇന്‍സ്റ്റയിലെ സൂപ്പര്‍ താരം, ഒരു കൊളാബിന് ലക്ഷങ്ങള്‍ പ്രതിഫലം, വ്‌ലോഗിലൂടെ ഉപദേശവും കളിയാക്കലും, അവസാനം ഷാലു കിങ് എന്ന വ്‌ലോഗര്‍ മുഹമ്മദ് സാലി പിടിയിലായത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍.

വിവാഹ വാഗ്ദാനം നല്‍കി പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലാണ് വ്‌ലോഗര്‍ അറസ്റ്റിലായത്, ഷാലു കിങ് മീഡിയ, ഷാലു കിംഗ് വ്‌ലോഗ്‌സ്, ഷാലു കിങ് ഫാമിലി തുടങ്ങിയ പേരില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ ക്രിയേറ്റ് ചെയ്തു വരികയായിരുന്നു.

Signature-ad

ALSO READ  കൈവിട്ടു പോയെന്നു കരുതിയ കാര്‍ അപകടം; കളിക്കളത്തില്‍നിന്ന് മാറിനിന്ന 16 മാസങ്ങള്‍; 12 മാസമായി വേദന കളിക്കൂട്ടുകാരന്‍; പുറത്തായപ്പോള്‍ 20,000 കാണികള്‍ എഴുന്നേറ്റു കൈയടിച്ച പ്രകടനം; എതിരാളികളെ പോലും അമ്പരപ്പിച്ച മനക്കരുത്തിന്റെ മറുപേരാകുന്നു റിഷഭ് പന്ത്

2016ല്‍ ഇയാള്‍ ആദ്യ വിവാഹം കഴിച്ചിരുന്നു. ഇതില്‍ ഇയാള്‍ക്ക് മൂന്ന് മക്കളുണ്ട്. ആദ്യ ഭാര്യയുമായി പിണങ്ങിയ സമയത്താണ് പതിനഞ്ചുകാരിയെ പരിചയപ്പെടുന്നത്. ഇന്‍സ്റ്റഗ്രാം, സ്‌നാപ് ചാറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴിയായിരുന്നു പരിചയം. പിന്നീട് വിവാഹം കഴിക്കാം എന്ന് പറഞ്ഞ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കാസര്‍കോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടില്‍ മുഹമ്മദ് സാലിനെയാണ് വിദേശത്ത് നിന്നു മടങ്ങി വരുമ്പോള്‍ മംഗലാപുരം വിമാനത്താവളത്തില്‍ വെച്ച് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

 

Back to top button
error: