India
‘അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു’! കരുതലോടെ കാത്തു നിന്നത് 2 മണിക്കൂർ, ആനയ്ക്ക് സുഖപ്രസവത്തിന് കാവലൊരുക്കി ഇന്ത്യൻ റെയിൽവേ

റാഞ്ചി: ജാർഖണ്ടിൽ ആനയുടെ പ്രസവത്തിന് കാവൽ നിന്ന് ഇന്ത്യൻ റെയിൽവേ. റെയിൽവേ ട്രാക്കിനടുത്താണ് കാട്ടാന പ്രസവിച്ചത്. ഇതേത്തുടർന്ന് കൽക്കരിയുമായി വന്ന ട്രെയിൻ രണ്ടു മണിക്കൂർ പിടിച്ചിട്ടു.
അമ്മ ആനയും കുട്ടിയും ഉൾവനത്തിലേക്ക് പോകുന്നത് വരെ ട്രെയിൻ നിർത്തിയിട്ടു. ഉൾവനത്തിലൂടെ കടന്നുപോകുന്ന ട്രാക്കിലാണ് സംഭവം. ട്രാക്ക് ചരക്ക് ഗതാഗതത്തിന് മാത്രമായി ഉപയോഗിക്കുന്നതായിരുന്നു. അമ്മ ആനയും കുട്ടിയും സുരക്ഷിതരെന്ന് വനംവകുപ്പ് അറിയിച്ചു.






