CrimeNEWS

ബന്ധത്തില്‍ നിന്ന് 33-കാരി പിന്മാറിയത് സഹിച്ചില്ല; ഓയോ റൂം ബുക്ക് ചെയ്ത് 25-കാരന്റെ കെണി; ഹോട്ടല്‍ മുറിയില്‍ അരുംകൊല ചെയ്യപ്പെട്ടത് രണ്ടു കുട്ടികളുടെ അമ്മ; യുവാവിനെ തപ്പി പോലീസ്!

ബംഗളുരു: അവിഹിത ബന്ധത്തില്‍ നിന്നും പിന്മാറിയ 33-കാരിയെ അതിക്രൂരമായി കൊലപ്പെടുത്തി 25-കാരന്‍. കര്‍ണാടകയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അവിഹിത ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ച യുവതിയെ ഹോട്ടല്‍ മുറിയില്‍ കുത്തിക്കൊന്ന ശേഷം 25കാരന്‍ അവിടെ നിന്നും രക്ഷപ്പെട്ടു.

വെള്ളിയാഴ്ച രാത്രിയാണ് അരുംകൊല നടന്നത്. നടന്ന കൊലപാതകം രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പുറം ലോകം അറിഞ്ഞത്. ബംഗളുരു കേംഗേരി സ്വദേശിനിയായ ഹരിനിയെ (33) ആണ് പൂര്‍ണ പ്രജ്‌ന ലേഔട്ടിലെ ഒരു ഓയോ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 25കാരനായ യശസ് എന്ന യുവാവിനെ പോലീസ് അന്വേഷിച്ചു വരുകയാണ്.

Signature-ad

ഐടി ജീവനക്കാരനായ യശസ്, വെള്ളിയാഴ്ച രാത്രി ഹരിനിയെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ബംഗളുരു സുബ്രമണ്യപുര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും എന്നാല്‍ പിന്നീട് ഹരിനി ഈ ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചതിനെച്ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്.

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഹരിനിയുടെ വീട്ടില്‍ ഇവരുടെ ബന്ധത്തെ കുറിച്ച് വിവരം ലഭിച്ചു. ഇത് തന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്ന് വന്നതോടെ ബന്ധം ഉപേക്ഷിക്കാന്‍ ഹരിനി തീരുമാനിക്കുകയും ഇക്കാര്യം യുവാവിനെ അറിയിക്കുകയും ചെയ്തു. ഇത് അംഗീകരിക്കാന്‍ തയ്യറാവാതെ വന്നതിനെച്ചൊല്ലി ഇവര്‍ക്കിടയില്‍ മറ്റ് പ്രശ്‌നങ്ങളുണ്ടായി.

ഒടുവിലാണ് ഹോട്ടല്‍ മുറിയില്‍ വെച്ച് കൊലപാതകം സംഭവിച്ചതെന്ന് ബംഗളുരു സൗത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ലോകേഷ് ബി ജഗലസര്‍ പറഞ്ഞു. യുവതിയുടെ ശരീരത്തില്‍ പതിനേഴ് തവണ കത്തേറ്റിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി പോലീസ് വ്യക്തമാക്കി.

 

 

Back to top button
error: