KeralaNEWS

മീനടത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് 9 ദിവസത്തെ തിരച്ചിലിനൊടുവില്‍

കോട്ടയം: മീനടത്ത് ഒഴുക്കില്‍പ്പെട്ടു കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. കാട്ടുമറ്റത്തില്‍ ഈപന്‍ തോമസിന്റെ (66) മൃതദേഹമാണ് കൈത്തെപ്പാലം ഭാഗത്തു വെള്ളത്തിനടിയില്‍നിന്നു കണ്ടെടുത്തത്. ഒന്‍പതു ദിവസത്തെ തിരച്ചിലിനൊടുവില്‍ ടീം എമര്‍ജന്‍സി കേരളയാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടി അഗ്‌നിരക്ഷ സേനയും തിരച്ചിലില്‍ പങ്കെടുത്തിരുന്നു.

തൊഴിലാളിയെക്കൊണ്ട് തേങ്ങയിടുന്നതിനിടെ മീനടം പുത്തന്‍പുരപ്പടി ഭാഗത്തു നിന്നുമാണ് ഈപ്പനെ കാണാതായത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌ക്കാരം ചൊവാഴ്ച വൈകിട്ട് 4ന് മീനടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍. ഭാര്യ: സൂസന്‍, മക്കള്‍: ടോം സ്റ്റീഫന്‍, ജേക്കബ് സ്റ്റീഫന്‍. മരുമകള്‍: സ്റ്റെഫി.

Back to top button
error: