KeralaNEWS

പെരുന്നാള്‍ ആഘോഷം ദുരന്തമായി: വെള്ളച്ചാട്ടത്തില്‍ കാല്‍തെറ്റിയ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം; യുവാവ് മരിച്ചു

മലപ്പുറം : പെരുന്നാള്‍ ആഘോഷത്തിനായി പെരിന്തല്‍മണ്ണ പാലൂര്‍ കോട്ട വെള്ളച്ചാട്ടം കാണാന്‍പോയ സംഘത്തിലെ ഒരാള്‍ കാല്‍തെറ്റിവീണ് മരിച്ചു. വെങ്ങാട് മൂത്തേടത്ത് ഷിഹാബുദ്ദീനാണ് (40) ആണ് മരിച്ചത്. അപകടത്തില്‍ ഷിഹാബുദ്ദീന്റെ മകന്‍ ഷഹജാദ് (7), പഴയത്ത് സുഹൈല്‍ (24) എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്.

ഞായറാഴ്ച വൈകിട്ട് നാലോടെ വെള്ളച്ചാട്ടത്തിന് മുകളിലേക്ക് കയറുന്നതിനിടെ കാല്‍തെറ്റി വീഴാന്‍പോയ ഷഹജാദിനെ രക്ഷിക്കാന്‍ ശ്രമിക്കവേ മറ്റ് രണ്ടുപേരും കുട്ടിയോടൊപ്പം താഴേക്ക് വീഴുകയായിരുന്നു. ഷഹജാദ് പെരിന്തല്‍മണ്ണ കിംസ് അല്‍ ശിഫ ആശുപത്രിയിലും സുഹൈല്‍ പെരിന്തല്‍മണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്. ഷിഹാബുദ്ദീന്റെ മൃതദേഹം കിംസ് അല്‍ ശിഫാ ആശുപത്രിയില്‍.

Signature-ad

 

Back to top button
error: