MovieNEWS

‘എമ്പുരാന്‍’ ഇറങ്ങിയതിന് പിന്നാലെ ആളുകള്‍ വിളിക്കുന്നു, ഇതാണ് അവരുടെ ആവശ്യം; വെളിപ്പെടുത്തലുമായി മന്ത്രി…

മോഹന്‍ലാല്‍ ആരാധകരും സിനിമാപ്രേമികളും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് എമ്പുരാന്‍. ഇന്നാണ് സിനിമ റിലീസ് ചെയ്തത്. തീയേറ്ററുകളെല്ലാം ഹൗസ്ഫുള്ളാണ്. സോഷ്യല്‍ മീഡിയ നിറയെ ചിത്രത്തിന്റെ വിശേഷങ്ങളും തീയേറ്റര്‍ റെസ്പോണ്‍സുമൊക്കെയാണ്.

എമ്പുരാന്‍ കണ്ടോ എന്ന ചോദ്യത്തിന് മന്ത്രി വി ശിവന്‍കുട്ടി നല്‍കിയ മറുപടിയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘രാവിലെ എന്റെ സ്റ്റാഫിനെ അയച്ചു , മോഹന്‍ലാലിനെ വിളിച്ചു, കിട്ടിയില്ല. മോഹന്‍ലാല്‍ എന്റെ മകന്റെ കല്യാണത്തിന് വന്നിരുന്നല്ലോ. അതുകൊണ്ട് ടിക്കറ്റ് കിട്ടാന്‍ വല്ല സാദ്ധ്യതയുമുണ്ടോയെന്ന് ചോദിച്ച് വിളി വരുന്നുണ്ട്.’- മന്ത്രി പറഞ്ഞു.

Signature-ad

ദേശീയ ഉത്സവമെന്ന് സുരാജ് വെഞ്ഞാറമൂട്

എമ്പുരാന്‍ ദേശീയോത്സവമാണെന്നാണ് സുരാജ് വെഞ്ഞാറമൂടിന്റെ പ്രതികരണം. ‘ഇത് കേരളത്തിന്റെ അല്ല ദേശീയ ഉത്സവമാണ്. എല്ലാ ആറ് വര്‍ഷത്തില്‍ ഒരിക്കല്‍ ഈ ഉത്സവം ഇങ്ങനെ വന്നുകൊണ്ടിരിക്കും. മൂന്നാം ഭാഗത്തിലും ഞാന്‍ ഉണ്ടാകും. പൃഥ്വിരാജ് സംവിധായകനല്ല, പ്രത്യേകതരം റോബോര്‍ട്ടാണ്.’- സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

എമ്പുരാന്‍ ഇംഗ്ലീഷ് പടം പോലെയാണ് തോന്നിയതെന്നായിരുന്നു സുചിത്ര മോഹന്‍ലാലിന്റെ പ്രതികരണം. സൂപ്പര്‍ പടമാണെന്ന് പ്രണവ് മോഹന്‍ലാലും പ്രതികരിച്ചു. 2019 ല്‍ റിലീസ് ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ എത്തിയത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്തു.

 

Back to top button
error: