CrimeNEWS

വൃദ്ധദമ്പതികളെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച; മണിക്കൂറുകള്‍ക്കുള്ളില്‍ യുവതിയടക്കം 3 പേര്‍ പിടിയില്‍

തിരുവനന്തപുരം: വീട്ടില്‍ക്കയറി വൃദ്ധദമ്പതികളെ ആയുധംകാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ചചെയ്ത സംഘത്തെ മിന്നല്‍വേഗത്തില്‍ പിടിയിലാക്കി പോലീസ്. അഖില്‍, സഹോദരന്‍ അജിത്, അജിത്തിന്റെ പെണ്‍സുഹൃത്ത് കാര്‍ത്തിക എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെയാണ് ആറ്റുകാല്‍ ക്ഷേത്രത്തിന് സമീപമുള്ള നെടുങ്കാട് പ്രതികള്‍ മോഷണം നടത്തിയത്.

സാധനങ്ങള്‍ വില്‍ക്കാനെന്ന വ്യാജേനയാണ് മൂവര്‍ സംഘം വൃദ്ധദമ്പതികളുടെ വീട്ടിലെത്തിയത്. വീട്ടുകാര്‍ വാതില്‍ തുറന്നപ്പോള്‍ മൂവര്‍സംഘം കത്തിയും ആയുധങ്ങളും കാട്ടി ഭീഷണിപ്പെടുത്തിയശേഷം നാല് പവനിലധികം വരുന്ന സ്വര്‍ണമാലയും പണവും തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.

Signature-ad

വീട്ടുകാര്‍ ഉടന്‍ തന്നെ സംഭവം പോലീസിനെ അറിയിച്ചു. ഇത്തുടര്‍ന്ന് സിറ്റി ഷാഡോ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം രംഗത്തിറങ്ങി, സിസിടിവി ക്യാമറ പരിശോധിച്ചപ്പോള്‍ കിട്ടിയ ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികളെ മണിക്കൂറുകള്‍ക്കകം തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

Back to top button
error: