
ബത്തേരി: അമ്പലവയല്‍ തോമാട്ടുചാലില്‍ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്നു സംശയം. മലയച്ചന്‍ കൊല്ലി ഉന്നതിയിലെ ബിനു (25) തിങ്കളാഴ്ച രാവിലെയാണു ബത്തേരിയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച രാത്രി വീടിനടുത്തുള്ള കാപ്പിത്തോട്ടത്തിലാണ് ബിനുവിനെ മര്‍ദനമേറ്റ നിലയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപാനത്തെ തുടര്‍ന്നുണ്ടായ മര്‍ദനമാണു മരണകാരണമെന്നാണു സംശയം. ബിനുവിന്റെ സുഹൃത്തുക്കളെയാണു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.