NEWS
പൊന്നിനു പൊന്നുവില, പവന് 40, 000
കോവിഡ് കാലത്ത് സ്വർണ്ണ വില കുതിച്ചുയരുന്നു. ഗ്രാമിന് 35 രൂപ വർദ്ധിച്ച് 5000 രൂപയിൽ എത്തി. ഒരു പവൻ സ്വർണത്തിന് 40,000 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ഒരു വർഷത്തിനുള്ളിൽ പവന് പതിനായിരം രൂപയിൽ കൂടുതൽ വില ഉയർന്നു.
2005ൽ 5000 രൂപയായിരുന്നു പവന് വില. 2008ൽ അത് 10000 കടന്നു. 2019ൽ 25,000 കടന്നു. ഈ മാസം ഒന്നിന് പവന് 36, 160 രൂപ ആയിരുന്നു വില. ഒരു മാസത്തിനുള്ളിൽ പവന് ഉണ്ടായ വർധന 3840 രൂപയാണ്.
രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ ഉണ്ടായ മുന്നേറ്റമാണ് വില കൂടാനുള്ള പ്രധാനകാരണം. അടുത്ത ആറുമാസം സ്വർണവിലയിൽ വർദ്ധനവ് ഉണ്ടാകും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.