CrimeNEWS

അയല്‍വാസിയുടെ നായയെ വെട്ടിക്കൊലപ്പെടുത്തി സിറ്റൗട്ടില്‍ ഇട്ടു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മരിയാപുരത്ത് വളര്‍ത്തു നായയെ വെട്ടിക്കൊലപ്പെടുത്തിയതായി പരാതി. മരിയാപുരം സ്വദേശി ബിജുവിന്റെ വളര്‍ത്തു നായയെയാണ് സമീപവാസിയായ യുവാവ് വെട്ടിക്കൊന്നത്. അഖിലിന്റെ നായയെ കണ്ട് ബിജുവിന്റെ നായ തുടല്‍ പൊട്ടിച്ച് കുരച്ച് ഓടി.

ഇതിന് പിന്നാലെ ബിജുവിന്റെ നായയെ അഖില്‍ വെട്ടിക്കൊന്ന് വീടിന്റെ സിറ്റൗട്ടില്‍ ഇടുകയായിരുന്നു. ബിജുവും കുടുംബവും പാറശാല പൊലീസില്‍ പരാതി നല്‍കി. നായയുടെ ഉടമയെ അഖില്‍ മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Signature-ad

 

Back to top button
error: