
കൊല്ലം: തെന്മല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടിടത്ത് റബര്‍ ഷീറ്റ് മോഷണം. പ്രതികള്‍ പിടിയില്‍. പുനലൂര്‍ തൊളിക്കോട് കൃഷ്ണ വിലാസത്തില്‍ ഗോപാല കൃഷ്ണ പിള്ള (60), പത്തനാപുരം ഇഞ്ചുര്‍ ലക്ഷം വീട്ടില്‍ ശ്രീകാന്ത്( 20) എന്നിവരെയാണ് തെന്മല എസ്.എച്ച്.ഒ പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ അമീന്‍, സിവില്‍ പൊലീസ് ഓഫീസര്‍ മാരായ പ്രവീണ്‍, വിഷ്ണു, മന്‍സൂര്‍, ശ്യാം, രഞ്ജിത് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
ഈ കഴിഞ്ഞ 22ന് മോഷണ സംഘം ഓട്ടോയിലും ബൈക്കിലുമായി എത്തിയാണ് പട്ടാപ്പകല്‍ മോഷണം നടത്തിയത്. നാട്ടുകാര്‍ പ്രതികള്‍ സഞ്ചരിച്ച ബൈക്ക് പിന്തുടര്‍ന്ന്. നാട്ടുകാര്‍ പിന്തുടരുകയാണെന്ന് മനസിലാക്കിയ പ്രതികള്‍ ബൈക്ക് ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിച്ചു രക്ഷപ്പെട്ടു.

തുടര്‍ന്നു തെന്മല പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കൂടുതല്‍ പ്രതികള്‍ ഈ സംഘത്തില്‍ ഉണ്ടെന്നും അവരെ ഉടന്‍ പിടികൂടുമെന്നും തെന്മല പൊലീസ് അറിയിച്ചു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.