Social MediaTRENDING

മണിയന്‍പിള്ള രാജുവിന് എന്തു സംഭവിച്ചു, സത്യം വെളിപ്പെടുത്തി മകന്‍ നിരഞ്ജന്‍

ടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അവ്യക്തമായ ചില കാര്യങ്ങള്‍ കുറച്ചു ദിവസങ്ങളായി പ്രചരിച്ചു വരികയായിരുന്നു. വളരെ മെലിഞ്ഞ രൂപത്തില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നായിരുന്നു പ്രചാരണം. ഒരിക്കല്‍ കോവിഡ് ബാധിച്ച നാളുകളിലും മണിയന്‍പിള്ള രാജുവിന്റെ ആരോഗ്യം മോശമെന്ന തരത്തില്‍ പലതും പ്രചരിച്ചു.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പ്രചാരണങ്ങളില്‍ ഏറെയും. സംഭവത്തില്‍ മകന്‍ നിരഞ്ജ് മണിയന്‍പിള്ള വ്യക്തത വരുത്തുന്നു.

Signature-ad

‘അച്ഛന്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. എന്തോ മാരക രോഗമാണ് എന്നൊക്കെ ചിലര്‍ പറയുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതൊന്നും ഞങ്ങള്‍ ആരും ശ്രദ്ധിക്കാറു കൂടിയില്ല. അതിനൊന്നുമുള്ള നേരമില്ല. അച്ഛന് കാന്‍സര്‍ ആയിരുന്നു. തൊണ്ടയിലായിരുന്നു അര്‍ബുദം. കീമോയും റേഡിയേഷനുമെല്ലാം കഴിയുമ്പോള്‍ സ്വാഭാവികമായി തൈറോഡില്‍ വ്യതിയാനം ഉണ്ടാകുമല്ലോ. അതും മെലിയാനൊരു കാരണമാണ്.’, നിരഞ്ജ് മനോരമ ഓണ്‍ലൈനിനു നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി.

കീമോ കഴിഞ്ഞതിന്റെ ക്ഷീണവും മറ്റുമാണ് ഇപ്പോള്‍ അദ്ദേഹത്തില്‍ കാണുന്നതെന്നും മകന്‍. നല്ല നിലയില്‍ ഭക്ഷണം കഴിച്ചു വരുമ്പോള്‍ ആരോഗ്യം പഴയപടിയാകും എന്നും നിരഞ്ജ് കൂട്ടിച്ചേര്‍ത്തു.

Back to top button
error: