അന്ന് കുടുംബം വിലക്കി, ഇന്ന് അച്ഛന്റെ നിയന്ത്രണമില്ല; ഭാര്യ അകന്നപ്പോള്‍ അരികില്‍ കൂട്ടുകാരി, ചര്‍ച്ചയാക്കി ആരാധകര്‍
സിനിമാ രംഗം വിട്ട് സജീവ രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് വിജയ്. ജന നായകന്‍ എന്ന അവസാന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു. തമിഴ് രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമായി വിജയ് മാറുമെന്ന് ഉറപ്പാണ്. അതേസമയം താരത്തെക്കുറിച്ചുള്ള ചില ഗോസിപ്പുകള്‍ ദിനംപ്രതി കനക്കുകയാണ്. വിജയും നടി തൃഷയും തമ്മില്‍ അടുപ്പമാണെന്ന് ഏറെ നാളായി സംസാരമുണ്ട്. താരങ്ങള്‍ രണ്ട് പേരും ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതാണ് ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടുന്നത്.
അടുത്തിടെ കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ച് പോയതും ചര്‍ച്ചയായി. നല്ല സുഹൃത്താണ് വിജയ് എന്നാണ് തൃഷ മുമ്പ് പറഞ്ഞിട്ടുള്ളത്. ഗോസിപ്പുകളെക്കുറിച്ച് നടി പ്രതികരിച്ചിട്ടേയില്ല. കരിയറില്‍ തിരക്കേറിയ ഘട്ടത്തിലാണ് തൃഷയിന്നുള്ളത്. വിജയ് ജീവിതത്തിലെ മറ്റൊരു നിര്‍ണായക ഘട്ടത്തിലും. ഈ സമയത്ത് ഗോസിപ്പ് വരുന്നത് ഇരുവരെയും ബാധിച്ചേക്കും. എന്നിട്ടും എന്തുകൊണ്ട് മൗനം എന്നാണ് ആരാധകരുടെ ചോദ്യം.
തൃഷ-വിജയ് ഗോസിപ്പുകള്‍ക്ക് ശക്തി പകരുന്ന മറ്റൊരു കാര്യം വിജയുടെ ഭാര്യ സംഗീതയുടെ അഭാവമാണ്. ഏറെക്കാലമായി വിജയ്ക്കൊപ്പം സംഗീതയെ കാണാറില്ല. ഇവര്‍ അകല്‍ച്ചയിലാണോ എന്ന ചോദ്യമുയരുന്നു. വിജയ്ക്കൊപ്പം സംഗീതയെ കാണാതായത് മുതലാണ് തൃഷയെ വിജയ്ക്കൊപ്പം കാണാന്‍ തുടങ്ങിയത്. വാരിസ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് സംഗീത എത്താതായതോടെയാണ് അഭ്യൂഹങ്ങള്‍ വരാന്‍ തുടങ്ങിയത്.
ഇതിന് ശേഷം വിജയുടെ അടുത്ത ചിത്രം ലിയോ എന്ന സിനിമ വന്നു. തൃഷയാണ് നായികയായെത്തിയത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയാണ് ലിയോ. പിന്നീടിങ്ങോട്ട് വിജയും തൃഷയും മാത്രമായി വാര്‍ത്തകളില്‍. സംഗീതയെ അപ്പോഴൊന്നും താരത്തിനൊപ്പം കണ്ടില്ല. ഇതിനിടെ തൃഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ഫോട്ടോകളില്‍ വിജയുടെ സാന്നിധ്യവുമുണ്ടെന്ന് വാദം വന്നു. ഒരു ഫോട്ടോയില്‍ വിജയുടെ ഷൂ കാണാമായിരുന്നു. കുറച്ച് വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ അടുപ്പമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ വാദം.
ലിയോക്ക് മുമ്പ് 2008 ല്‍ പുറത്തിറങ്ങിയ ഗില്ലി എന്ന സിനിമയിലാണ് തൃഷയും വിജയും ഒരുമിച്ച് അഭിനയിച്ചത്. നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍ പിന്നീടിവര്‍ ഒരുമിച്ച് സിനിമ ചെയ്തില്ലെന്നതും കൗതുകരമാണ്. അതും വിജയുടെ ഏറ്റവും മികച്ച നായികയായി തൃഷ അറിയപ്പെടുന്ന കാലത്ത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വിജയുടെ കുടുംബത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് വിജയ് തൃഷയ്ക്കൊപ്പം അഭിനയിക്കുന്നത് നിര്‍ത്തിയത്. കുടുംബ ജീവിതത്തെ ഗോസിപ്പുകള്‍ ബാധിച്ചേക്കാമെന്ന് കരുതിയായിരിക്കും ഇതെന്ന് ആരാധകരും അഭിപ്രായപ്പെട്ടു.
അന്ന് വിജയുടെ കരിയറിലും ജീവിതത്തിലുമെല്ലാം പിതാവ് എസ്എ ചന്ദ്രശേഖറിന് വലിയ സ്വാധീനമുണ്ടായിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ അച്ഛന്റെ നിയന്ത്രണത്തില്‍ നിന്നും വിജയ് അകന്നു. ഇന്ന് വിജയുടെ രാഷ്ട്രീയത്തിലോ കരിയറിലോ എസ് എ ചന്ദ്രശേഖറിന്റെ സാന്നിധ്യമില്ല. ഇവര്‍ അകല്‍ച്ചയിലാണെന്നും സംസാരമുണ്ട്. ഇതിനിടെയാണ് വിജയ് വീണ്ടും തൃഷയ്ക്കൊപ്പം അഭിനയിക്കുന്നതും ഇവരുടെ സൗഹൃദം ചര്‍ച്ചയാകുന്നതും.