എൻസിപി എൽഡിഎഫിനൊപ്പമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. മാണി സി. കാപ്പൻ എൽഡിഎഫ് വിട്ടത് അദ്ദേഹത്തിന്റെ വ്യക്തിപരമായ താൽപ്പര്യമാണ്. കാപ്പൻ പോയതിൽ രാഷ്ട്രീയ പ്രസക്തിയില്ലെന്നും വിജയരാഘവൻ പറഞ്ഞു.
പാര്‍ട്ടിയെന്ന നിലയില്‍ എന്‍സിപിയുമായി തര്‍ക്കമില്ല. വ്യക്തികളല്ല നിലപാട് പറയേണ്ടത്. പാര്‍ട്ടിയെന്ന നിലയില്‍ എന്‍സിപി സൗഹൃദത്തിലാണ്. വികസന മുന്നേറ്റ ജാഥയില്‍ ഇന്നത്തെ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.