LIFETRENDING

ശിവകാർത്തികേയന്റെ ”ഡോൺ” ആരംഭിച്ചു

ശിവകാർത്തികേയനെ നായകനാക്കി സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ഡോൺ എന്ന സിനിമയുടെ ചിത്രീകരണം കോയമ്പത്തൂരിൽ ആരംഭിച്ചു. ലൈക്ക് പ്രൊഡക്ഷൻസിനുവേണ്ടി സുബാഷ്കരണും ശിവകാർത്തികേയനും ചേർന്നാണ് ഡോൺ എന്ന ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ പ്രിയങ്ക മോഹനാണ് ശിവകാർത്തികേയന്റെ നായികയായെത്തുന്നത്.

ഒരു കോളേജ് പശ്ചാത്തലത്തിലുള്ള റൊമാൻസ് കോമഡി ചിത്രമാണ് ഡോൺ. പ്രശസ്ത സംവിധായകൻ ആറ്റ്ലിയുടെ സംവിധാനസഹായിയായി പ്രവർത്തിച്ചു പരിചയമുള്ള സിബി ചക്രവർത്തിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ഡോൺ. ചിത്രത്തിനുവേണ്ടി അനിരുദ്ധ് രവിചന്ദ്രനാണ് സംഗീതം കൈകാര്യം ചെയ്യുന്നത്.

എസ് ജെ സൂര്യ, സൂരി, സമുദ്രക്കനി, മുനിഷ്കാന്ത്, കാളി വെങ്കട്ട് തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. സംവിധായകനായ സിബി ചക്രവർത്തി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും കൈകാര്യം ചെയ്തിരിക്കുന്നത്. കെ എം ഭാസ്കരൻ ചായാഗ്രഹണവും നഗൂരന്‍ എഡിറ്റിങ്ങും നിർവഹിക്കുന്നു.

Back to top button
error: