കണ്ണൂര്‍: രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കിയ സംഭവത്തില്‍ കാര്‍ യാത്രികനെ തിരിച്ചറിഞ്ഞു. പിണറായി സ്വദേശി ഡോ. രാഹുല്‍ രാജ് ആണു പ്രതി. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച വയോധിക മരിച്ചിരുന്നു.
സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ നല്കിയ പരാതിയിലാണ് കതിരൂര്‍ പൊലീസ് കേസെടുത്തത്. പ്രതിയില്‍നിന്ന് എംവിഡി പിഴ ഈടാക്കി. ആശുപത്രിയില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് മട്ടന്നൂര്‍ സ്വദേശി റുക്കിയ(61) മരിച്ചിരുന്നു.
ആംബുലന്‍സിന്റെ വഴിതടഞ്ഞ് കാര്‍; ഹൃദയാഘാതമുണ്ടായ രോഗി മരിച്ചു
കഴിഞ്ഞ ദിവസം എരഞ്ഞോളി നായനാര്‍ റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹൃദയാഘാതത്തെ തുടര്‍ന്ന് രോഗിയുമായി തലശ്ശേരിയിലെ ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലന്‍സിനാണ് കാര്‍ വഴി നല്‍കാതിരുന്നത്. അരമണിക്കൂറോളം ആംബുലന്‍സിന് തടസമുണ്ടാക്കി കാര്‍ മുന്നില്‍ തുടര്‍ന്നു. ആശുപത്രിയില്‍ എത്തിച്ച റുക്കിയ അല്പസമയത്തിനകം തന്നെ മരിച്ചു.