CrimeNEWS

ദുബായിയില്‍ എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വീട്ടുജോലിക്കാരിയായിരുന്ന യുവതി അറസ്റ്റില്‍

ആലപ്പുഴ: ദുബായില്‍ വീട്ടുജോലിക്ക് എത്തിയശേഷം എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. ദുബായിലെ അല്‍വര്‍ക്കയില്‍ പ്രവാസി മലയാളിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന കാലത്താണ് അതിക്രമം. സംഭവത്തില്‍ പുന്നപ്ര പുതുവല്‍ വീട്ടില്‍ ജ്യോതിയാണ് അറസ്റ്റിലായത്.

2021 മുതല്‍ 2024 വരെയുള്ള കാലയളവിലാണ് ആലപ്പുഴ സ്വദേശികളായ പ്രവാസികളുടെ വീട്ടില്‍ ജ്യോതി ജോലി ചെയ്തത്. ഈ കാലത്ത് 8 വയസ്സുകാരിയെ യുവതി പ്രകൃതിവിരുദ്ധ പീഡനത്തിനിരക്കിയെന്നാണ് പരാതി. പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

Back to top button
error: