തിരുവനന്തപുരം: എന്‍ഡിഎ മുന്നണിയില്‍ ബിഡിജെഎസ് കടുത്ത അതൃപ്തിയിലാണെന്നും മുന്നണിമാറ്റത്തിനായി ആലോചനയുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎക്കൊപ്പം അടിയുറച്ച് നില്‍ക്കുമെന്നും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ വിപരീത ചേരികളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ മാത്രമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ളവരെ കുറിച്ച് വെള്ളാപ്പള്ളി നടേശന്‍ പ്രസ്താവനകള്‍ നടത്തിയരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ബിഡിജെഎസിന് എന്‍ഡിഎയില്‍ അതൃപ്തി എന്ന പ്രചരണങ്ങള്‍ ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളിലാണ് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അടക്കം കേരളത്തില്‍ NDA യ്ക്ക് ഉണ്ടായ രാഷ്ട്രീയ മുന്നേറ്റ വളര്‍ച്ച പല രാഷ്ട്രീയ ചേരികളെയും ചൊടിപ്പിക്കുകയും ആകുലപ്പെടുത്തുകയും ചെയ്യുന്നു എന്നത് ഏവര്‍ക്കും അറിവുള്ളതാണ്. ഇപ്പോള്‍ ഉയര്‍ന്നു വരുന്ന അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ ഇത്തരത്തിലുള്ള ചേരികളില്‍ നിന്നും ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ മാത്രമാണ്..
BDJS ന്റെ രൂപീകരണ കാലം മുതല്‍ ഇന്ന് വരെ കേരളത്തില്‍ NDA സംവിധാനം വളര്‍ത്തണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ബി ഡി ജെ എസും മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബിജെപി യും പ്രവര്‍ത്തിച്ചു വരുന്നത്. ഈ പ്രവര്‍ത്തനങ്ങളെ അസ്ഥിരപ്പെടുത്തുവാന്‍ പല കോണില്‍ നിന്നും നിരന്തരമായി ശ്രമങ്ങള്‍ ഉണ്ടായിട്ടും അത്തരം നീക്കങ്ങള്‍ ഒക്കെയും പരിപൂര്‍ണ്ണമായി പരാജയപ്പെടുകയും ചെയ്തിട്ടുള്ളതാണ്.