KeralaNEWS

‘സ്വത്തുവിവരം മറച്ചുവച്ചു’: പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ നവ്യ ഹരിദാസ് ഹൈക്കോടതിയില്‍

കൊച്ചി: വയനാട് ഉപതിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചു എന്നാരോപിച്ചു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസ്. നാമനിര്‍ദേശപത്രികയില്‍ പ്രിയങ്കയുടെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്നാണു ഹര്‍ജിയിലെ പ്രധാന ആരോപണം. ശനിയാഴ്ചയാണു നവ്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ക്രിസ്മസ് അവധിക്കു ശേഷം നവ്യയുടെ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനമെടുക്കും.

നവംബര്‍ 13ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 4 ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണു പ്രിയങ്കയുടെ വിജയം. പ്രിയങ്കയുടെ നാമനിര്‍ദേശ പത്രികയിലെ വിവരങ്ങള്‍ തെറ്റാണെന്നു ചൂണ്ടിക്കാട്ടി ബിജെപി നേരത്തേ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നെങ്കിലും പരാതി തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ നവ്യ ആവശ്യപ്പെടുന്നതെന്ന് അഭിഭാഷകന്‍ ഹരികുമാര്‍ ജി.നായര്‍ പറഞ്ഞു.

Back to top button
error: