കീര്‍ത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗോവയിലേക്ക് പ്രൈവറ്റ് ജെറ്റില്‍ യാത്ര; വിജയും തൃഷയും പ്രണയത്തിലെന്ന് സോഷ്യല്‍ മീഡിയ
ചലച്ചിത്ര താരങ്ങളായ വിജയ്യും തൃഷയും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇരുവരും നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് ഒരുമിച്ചെത്തിയത് ചര്‍ച്ചയാക്കി സാമൂഹ്യ മാധ്യമങ്ങള്‍. രണ്ട് ദിവസം മുമ്പ് ഗോവയില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇരുവരും പ്രൈവറ്റ് ജെറ്റിലാണ് എത്തിയത്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഇരുവരുടേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിജയ്യെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതും ഇരുവരും വിമാനത്തിലേക്ക് കയറുന്നതും വീഡിയോയില്‍ കാണാം. ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ളതാണ് ഈ വീഡിയോ.
വിജയ് യുടെ പിറന്നാള്‍ ദിനത്തില്‍ തൃഷ പങ്കുവെച്ച ചിത്രവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ലിഫ്റ്റിന്റെ കണ്ണാടിയില്‍ എടുത്ത സെല്‍ഫിയാണ് തൃഷ പങ്കുവെച്ചത്. വിജയ്യും നടി തൃഷയും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരിക്കുകയാണ്.
വിജയ്യുടെ ഭാര്യയെ പരാമര്‍ശിച്ച് ‘ജസ്റ്റിസ് ഫോര്‍ സംഗീത’ എന്ന പേരില്‍ ഹാഷ് ടാഗ് അടക്കം പങ്കുവച്ചാണ് സൈബര്‍ അധിക്ഷേപം. വിജയിയുടെ രാഷ്ട്രീയ എതിരാളികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.ഗോവയില്‍ വച്ച് നടന്ന കീര്‍ത്തി സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് താരങ്ങള്‍ പ്രൈവറ്റ് ജെറ്റില്‍ ഗോവയില്‍ എത്തിയത്. ഇത് സംബന്ധിച്ചുള്ള യാത്രാ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവര്‍ ഒരുമിച്ച് യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് വിജയ്യെ ലക്ഷ്യം വച്ചുള്ള സൈബര്‍ ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. വിജയ് ഭാര്യയുമായി അകന്നു എന്നും മുടങ്ങിയ വിവാഹത്തിന് ശേഷം തൃഷ വിജയ്യുമായി അടുപ്പത്തിലാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ സൈബറിടത്തില്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ഒരുമിച്ചുള്ള യാത്രയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്.ഇരുവരും ഒന്നിച്ച് എയര്‍പോര്‍ട്ടില്‍ നിന്ന് വിമാനമിറങ്ങുന്നതും അവിടെ നിന്ന് കാറില്‍ പുറപ്പെടുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നീല ഷര്‍ട്ടായിരുന്നു വിജയ്യുടെ വേഷം, തൃഷ ഒരു വെള്ള ടി ഷര്‍ട്ടാണ് ധരിച്ചത്. ഇരുവരും സെക്യൂരിറ്റി ചെക്ക് കടന്ന് വിമാനത്തിലേറുകയാണ്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗോവയിലെ മനോഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്നിറങ്ങിയ ആറ് യാത്രികരുടെ വിവരങ്ങളാണ് പുറത്തുവന്നത്. ഇതില്‍ ആദ്യത്തെ രണ്ട് പേരും വിജയ്യുടെയും തൃഷയുടേതുമാണ്. ഇവരെ കൂടാതെ മറ്റു നാലുപേര്‍ കൂടിയുണ്ട് ഈ യാത്രികരുടെ പട്ടികയില്‍.
ഈ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇരുവരേയും പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പ്രതികരണങ്ങളുമെത്തി. സൗഹൃദത്തെ ഇത്തരത്തില്‍ വളച്ചൊടിക്കരുതെന്നാണ് വിജയ് ആരാധകര്‍ പ്രതികരിച്ചത്. അതേസമയം വിജയ്യ്‌ക്കെതിരായ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണ് ഇതെന്നും അവര്‍ ആരോപിക്കുന്നു.
2005ല്‍ പുറത്തിറങ്ങിയ ഗില്ലി എന്ന ചിത്രത്തിലൂടെയാണ് തൃഷയും വിജയ്യും ഒന്നിക്കുന്നത്. തൃഷയുടെ വിവാഹം നിശ്ചയിച്ചെങ്കിലും അത് മുടങ്ങിപ്പോയിരുന്നു. ഇതിന് ശേഷം താരം മറ്റൊരു വിവാഹത്തിന് മുതിര്‍ന്നിട്ടില്ല. കഴിഞ്ഞ കുറച്ചു വര്‍ഷത്തിനിടെ ഒട്ടനവധി നായകന്മാരുടെ പേരിനൊപ്പം തൃഷയുടെ പേരും ചേര്‍ത്തുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിട്ടുണ്ട്.