CrimeNEWS

ക്വാറിയിലെ വെള്ളക്കെട്ടില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച് ദമ്പതികള്‍; യുവാവ് മരിച്ചു

വയനാട്: മാനന്തവാടി ദ്വാരകയില്‍ കുറ്റിയാട്ടുകുന്നില്‍ ഉപയോഗശൂന്യമായ ക്വാറിയുടെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു. കുറ്റിയാട്ടുകുന്ന് ചെല്ലാട്ടുകുന്ന് പരേതനായ ഉത്തമന്റെയും മാധവിയുടെയും മകന്‍ രാജേഷ് (33) ആണ് മരിച്ചത്. കഴിഞ്ഞ രാത്രി എട്ടു മണിയോടെയാണ് സംഭവം. രാജേഷിന്റെ ഭാര്യ സന്ധ്യയും വെള്ളക്കെട്ടില്‍ അകപ്പെട്ടെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇരുവരും വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം.

തുടര്‍ന്ന് മാനന്തവാടി അഗ്‌നിരക്ഷാസേനയെത്തി നടത്തിയ തിരച്ചിലിലാണ് രാജേഷിനെ പുറത്തെടുത്തത്. ഉടനെ മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. കെല്ലൂരില്‍ ഇന്‍ഡസ്ട്രി നടത്തിവരികയായിരുന്നു രാജേഷ്. ആദിയെന്ന മകളും ആറു മാസം പ്രായമുള്ള കുട്ടിയുമാണ് രാജേഷിനുള്ളത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Signature-ad

 

Back to top button
error: