പാരീസ് ഒളിംപിക്‌സില്‍ വനിതാ ബോക്‌സിസിംഗില്‍ സ്വര്‍ണ മെഡല്‍ നേടിയ അള്‍ജീരിയന്‍ ബോക്‌സര്‍ ഇമാനെ ഖെലീഫ് പുരുഷനാണെന്ന് സ്ഥിരീകരിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ട് പുറത്തായതോടെ വന്‍ വിവാദങ്ങള്‍ക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്.ഇമാനെ ഖെലീഫിന് ആന്തരിക വൃഷണങ്ങള്‍ ഉണ്ടെന്നും പുരുഷ ക്രോമസേമുകളായ XY ക്രോമസോമുകളുണ്ടെന്നും ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനായ ജാഫര്‍ എയ്റ്റ് ഔഡിയയ്ക്ക് ലഭിച്ച ലിംഗ നിര്‍ണയ വൈദ്യ പരിശോധനയുടെ റിപ്പോര്‍ട്ടല്‍ പറയുന്നു. ഇത് 5 ആല്‍ഫ റിഡക്‌റ്റേസ എന്ന എന്‍സൈമിന്റെ അപര്യാപ്തത മൂലമുണ്ടാകുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാരീസിലെ ക്രെംലിന്‍-ബിസെറ്റ്രെ ഹോസ്പിറ്റലിലെയും അള്‍ജിയേഴ്‌സിലെ മുഹമ്മദ് ലാമിന്‍ ഡെബാഗൈന്‍ ഹോസ്പിറ്റലിലെയും വിദഗ്ധര്‍ 2023 ജൂണിലാണ് ലിംഗനിര്‍ണയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇമാനെയുടെ ജീവശാസ്ത്രപരമായ പ്രത്യേകതകളും ആന്തരിക വൃഷണങ്ങള്‍ ഉള്ളതിനെക്കുറിച്ചും ഗര്‍ഭപാത്രത്തിന്റെ അഭാവത്തക്കുറിച്ചുമെല്ലാം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എംആര്‍ഐ സ്‌കാനില്‍ പുരുഷ ലിംഗത്തിന്റെ സാനിദ്ധ്യവും കണ്ടെത്തിയതായി മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി റെഡക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇമാനെയ്ക്ക് XY ക്രോമസോമുകള്‍ ഉള്ളതായി നേരെത്തെ നടന്ന പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ ഇമാനെയെ ഡല്‍ഹിയില്‍നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ മത്സരത്തില്‍നിന്ന് വിലക്കിയിരുന്നു.
ഇമാനെയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തായതിനെ തുടര്‍ന്ന വന്‍ പ്രതിഷേധങ്ങളാണ് സോഷ്യല്‍മീഡിയ അടക്കമുള്ള ഇടങ്ങളില്‍ ഉയര്‍ന്നുവരുന്നത്. ഇമാനെയെ അറസ്റ്റ് ചെയ്യണമെന്നും ഇറ്റാലിയന്‍ ബോക്‌സറായ ആന്‍ജെല കാരിനിയ്ക്ക് ഒളിംപിക് സ്വര്‍ണമെഡല്‍ നല്‍കണമെന്നുമാണ് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധിക്കുന്നവരുടെ ആവശ്യം. ഇമാനെ പൊതുജനത്തിന് മുന്നില്‍ മാപ്പ് പറയണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.
ഇമാനെയുടെ വിഷയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡോണാള്‍ഡ് ട്രംപ് ബൈഡന്‍ -കമലാഹാരിസ് ഭരണകൂടത്തിന്റെ ലിംഗ-പരസ്യ കായിക നയത്തെ വിമര്‍ശിക്കുകയും തെരഞ്ഞിടുപ്പ് വേദികളില്‍ വിഷയം ചര്‍ച്ചയാക്കുകയും ചെയ്തിരുന്നു.
താന്‍ ജനിച്ചത് ഒരു സ്ത്രീയായിട്ടാണെന്നും. മറ്റേതൊരു സ്ത്രീയെയും പോലെ താനും ഒരു സ്ത്രീയാണെന്നും. ജീവിക്കുന്നതും സ്ത്രീയായിട്ടാണെന്നും അതുകൊണ്ടു തന്നെ മത്സരിക്കാന്‍ അര്‍ഹായാണെന്നും ലിംഗ വിവാദത്തോട് പ്രതികരിച്ചുകൊണ്ട് ഇമാനെ വ്യക്തമാക്കിയിരുന്നു.